Posts

ആത്മായനങ്ങളുടെ ഖസാക്ക് പുരസ്കാരം

Image
ആത്മായനങ്ങളുടെ ഖസാക്ക് പുരസ്കാരം ഹരികുമാർ ഇളയിടത്തിന് ജന്മഭൂമി | ഫെബ്രുവരി 28, 2026 എറണാകുളം: മുപ്പതാമത് ആത്മായനങ്ങളുടെ ഖസാക്ക് പുരസ്കാരം ഹരികുമാർ ഇളയിടത്ത് എഴുതിയ കുത്തിയോട്ടപ്പാട്ടുകൾ ഒരു പഠനം എന്ന കൃതിക്ക് ലഭിച്ചു. കുത്തിയോട്ടം എന്ന പദത്തിന് യുക്തിപരമായ നിർവ്വചനം പുസ്തകം  നൽകുന്നുവെന്ന് ചലച്ചിത്രകാരൻ ഡോ. മധു ഇറവങ്കര ചൂണ്ടിക്കാട്ടുന്നു. പാട്ടുകളുടെ ഘടന, പഴക്കം, ചരിത്രബന്ധം, വൃത്തഭംഗി, താളം, വായ്ത്താരി തുടങ്ങി വിവിധ ഘടകങ്ങളെ ഗവേഷണപരമായി ഇതിൽ വിവരിക്കുന്നു. നിരൂപകൻ എം.കെ ഹരികുമാറിൻ്റെ ആത്മായനങ്ങളുടെ ഖസാക്ക് എന്ന പുസ്തകത്തിൻ്റെ പേരിൽ 1995 മുതൽ കൂത്താട്ടുകുളം സർഗ്ഗാത്മക വിചാരവേദിയും എം.കെ ഹരികുമാർ സുഹൃദ്സംഘവും സംയുക്തമായി നൽകിവരുന്നതാണ് അവാർഡ്. ഓ.വി. വിജയൻ്റെ 'ഖസാക്കിൻ്റെ ഇതിഹാസം' എന്ന നോവലിനെ ആസ്പദമാക്കി മലയാളത്തിൽ പ്രസിദ്ധീകരിക്കപ്പെട്ട ആദ്യ പഠനഗ്രന്ഥവും ഒരു മലയാള നോവലിനെ ആസ്പദമാക്കിയുള്ള ആദ്യപഠനവുമാണ് ഹരികുമാറിൻ്റെ ആത്മായനങ്ങളുടെ ഖസാക്ക്. പ്രശസ്തിപത്രവും മെമൻ്റോയും സർട്ടിഫിക്കറ്റും അടങ്ങുന്നതാണ് പുരസ്കാരം. പ്രഭാവർമ്മ, പി.കെ. രാജശേഖരൻ തുടങ്ങി എഴുപതുപേർക്ക് മുൻകാലങ്ങ...

കേരള സ്റ്റോറികൾ

Image
ബുദ്ധിജീവികളാണ്, പ്രശ്നങ്ങളുടെ ഒരു വശത്തെ മാത്രം എടുത്തു കാണിക്കുന്നവരാണ്, അവർ മാത്രമാണ്, ഹിന്ദുത്വയ്ക്ക് ആളുകളെ എത്തിച്ചു കൊടുക്കുന്നത്. അവരോടു നമുക്ക് നന്ദി റയേണ്ടതുണ്ട്.  കഥകൾ (stories) പലതുണ്ട്. നമുക്കു വേണ്ടതുമാത്രം, നാം കഥകളായി പെരുപ്പിച്ചു കാണിക്കുന്നു. എന്നാൽ, ചിലതെല്ലാം ബോധപൂർവ്വം മറയ്ക്കുകയോ മറക്കുകയോ ചെയ്യുന്നു. ഇത് സമൂഹത്തിന് ഗുണം ചെയ്യുകയില്ല. കായംകുളം എംഎസ്എം കോളേജിൻ്റെ പ്രാരംഭ കഥ (story) പറയാം.  കോളജ് നിർമ്മാണത്തിന് പി. കെ കുഞ്ഞിന് ആഗ്രഹം തോന്നി. വിശാലമായ സ്ഥലം വേണം. ഇന്ന് കോളേജ് നിൽക്കുന്ന സ്ഥലത്തിൻ്റെ  ഭൂരിഭാഗവും അക്കാലത്ത്, രാമപുരം മൂടാം പാടി ഇല്ലത്തിൻ്റെ കൈവശമായിരുന്നു. തൻ്റെ താല്പര്യം  പി. കെ കുഞ്ഞ് അദ്ദേഹത്തെ അറിയിച്ചതിൻപ്രകാരം, ഒരു വെള്ളി രൂപ മാത്രം കൈപ്പറ്റി, ഏക്കറുകണക്കിനു ഭൂമി കോളജിനായി അദ്ദേഹം നൽകുകയും ചെയ്തു. പോയ  നൂറ്റാണ്ടിൻ്റെ ആദ്യപാദത്തിലാണ് അത് സംഭവിച്ചത്.  മതങ്ങൾക്ക് അതീതമായ ഈ സഹകരണം കഴിഞ്ഞദിവസം ഉണ്ടായതല്ല. നൂറ്റാണ്ടുകൾക്ക് മുമ്പുതന്നെ ഓണാട്ടുകരയിൽ അത് അനുഭവവേദ്യമായിരുന്നു. മാവേലിക്കര പുതിയകാവ് ക്ഷേത്ര ഉത്സവത്തിന്...

അമ്പലപ്പുഴയും കുഞ്ചൻ പെരുമകളും

Image
 ബോധി ബുക്സ് | റിവ്യൂ _________________________ പുസ്തകം  അമ്പലപ്പുഴയും കുഞ്ചൻ പെരുമകളും കാവാലം ബാലചന്ദ്രൻ  വില: 270 രൂപ                                                           ബോധി ബുക്സ്, കൊല്ലം -691576                       ഫോൺ: 9447304886 _________________________ കാവാലം ബാലചന്ദ്രൻ്റെ 'അമ്പലപ്പുഴയും കുഞ്ചൻ പെരുമകളും', കുഞ്ചൻ നമ്പ്യാരെക്കുറിച്ചുള്ള ഒരു സമഗ്രപഠനമാണ്. ഏഴ് അദ്ധ്യായങ്ങളിലായി, നമ്പ്യാരെക്കുറിച്ചു ലഭ്യമായിട്ടുള്ള മിക്ക കൃതികളും പഠനവിധേയമാക്കിയിരിക്കുന്നു. കുഞ്ചൻ നമ്പ്യാരെക്കുറിച്ചുള്ള അറിയപ്പെടാത്ത പല വസ്തുതകളിലേക്കും ചരിത്രരേഖകളിലേയ്ക്കും വെളിച്ചം വീശാൻ ഗ്രന്ഥകാരനു കഴിയുന്നു. പൂർവ്വ കവികളിൽ നിന്നും അവരുടെ കൃതികളിൽ നിന്നും നമ്പ്യാർ സ്വീകരിച്ച പരിവർത്തനോന്മുഖ വ്യതിയാനങ്ങളെ പറ്റി കാര്യമായ പര്യാലോചനകൾ പുസ്തകം മുന്നോട്ടുവെയ്ക്കുന്നു. അദ്ദേഹത്തെ കുറിച്ചുള്...

നാട്ടുപൈതൃകം

Image
മറുതാക്കാലം                     അനിഷ് പത്തിൽ ഓരോ നാടിനും വരുന്ന തലമുറകളോടു പറയാൻ ഒരായിരം കഥകളുണ്ടാവും. പഴങ്കഥകളായും പഴമ്പാട്ടുകളായും ഐതിഹ്യപ്പെരുമകളായും പുരാവൃത്തങ്ങളായുമൊക്കെ ഈ കഥകൾ നമുക്കു മുന്നിൽ പട്ടുചുറ്റി, പള്ളിവാളും പേറി വെളിപ്പെട്ടു നിൽക്കുന്നു. വർഗ്ഗീകരിച്ചു പഠിച്ചാൽ, ഇത്തരം കഥകളും പാട്ടുകളും പുരാവൃത്തങ്ങളുമെല്ലാം, കാലങ്ങളായി ഗർഭത്തിൽ പേറിയിരിക്കുന്ന ചരിത്രശകലങ്ങളെ വിശ്ലേഷിച്ചറിയാനും മനസ്സിലാക്കാനും നമുക്കു കഴിയും. എന്നല്ല, ഈ കഥകളും പാട്ടുകളുമെല്ലാം  വാമൊഴികളായിത്തന്നെ  നിലകൊള്ളുകയും ചെയ്യുന്നുവെന്നതാണ് വസ്തുത. അവയെല്ലാം, വിസ്മൃതിയുടെ ആഴങ്ങളിലേക്ക് ആണ്ടുപൂണ്ടു പോകാതെ, ശേഖരിച്ചു സൂക്ഷിക്കാനോ അച്ചടിച്ചു സംരക്ഷിക്കാനോ അധികമാരും മെനക്കെട്ടുകയില്ല എന്നതാണ് ഇപ്പോഴത്തെ സ്ഥിതി. എന്നല്ല, ആർക്കും അതിനൊട്ടു നേരമില്ലതാനും. അങ്ങനെ ക്ലേശംസഹിച്ചു സംഭരിച്ചാലോ, അവകൊണ്ട് അധികലാഭം പ്രതീക്ഷിക്കാനില്ലാത്തതാവാം യുവതലമുറ അതിനുപരിശ്രമിക്കാതെ ഒഴിഞ്ഞു നിൽക്കുന്നതിനുള്ള പ്രധാന കാരണവും. ഈ പശ്ചാത്തലത്തിലാണ് അനിഷ് പത്തിലിൻ്റെ പരിശ്രമം ഏറെ പ്രസക്തവു...

രചനകൾ സ്വാഗതം ചെയ്യുന്നു..

Image
പെണ്ണില്ലം          പെൺകവിതകളും കവിതയ്ക്കു പിന്നിലെ പൊള്ളുന്ന അനുഭവങ്ങളും • എഴുത്തുകാരുടെ പങ്കാളിത്തത്തോടെയാണ് പ്രസാധനം  • 40 പേരാണ് എഴുത്തുകാർ • 3 പേജുകൾ വീതം ഓരോ എഴുത്തുകാർക്കും • കവിത, കവിതയുടെ രചനാവിശേഷങ്ങൾ  എന്നിങ്ങനെ ഭാഗങ്ങൾ  • 128-ൽ അധികം പുറങ്ങൾ • 200 രൂപയാണ് മുഖവില • 8 കോപ്പി വീതം / 40 പേർക്കും പേർക്ക് (33% വിലക്കിഴിവിൽ) • 1000 രൂപയ്ക്ക് 1600 രൂപയുടെ പുസ്തകം (ആമസോൺ കവർ+പാക്കിംഗോടെ എഴുത്തുകാരുടെ  ഓരോരുത്തരുടെയും വീട്ടിൽ എത്തും) • ആമസോൺ ലിങ്ക് • wait less Book • ഓരോരുത്തർക്കും വേണ്ടി പ്രത്യേകം campaign പോസ്റ്റർ എഡിറ്റർ:  രാജി അരവിന്ദ് ഫോൺ: +91 75108 98791 പ്രസാധനം:  ബോധി ബുക്സ്-690508

രചനകൾ ക്ഷണിക്കുന്നു..

Image
പുസ്തകം   സൂര്യതാപം           അച്ഛനോർമ്മകളുടെ അക്ഷരക്കൂട്ട് • എഴുത്തുകാരുടെ പങ്കാളിത്തത്തോടെയാണ് പ്രസാധനം  • 40 പേരാണ് എഴുത്തുകാർ • 3 പേജുകൾ വീതം ഓരോ എഴുത്തുകാർക്കും • കഥ, കവിത, ഓർമ്മ എന്നിങ്ങനെ മൂന്നു ഭാഗങ്ങൾ  • 128-ൽ അധികം പുറങ്ങൾ • 200 രൂപയാണ് മുഖവില • 8 കോപ്പി വീതം / 40 പേർക്കും പേർക്ക് (33% വിലക്കിഴിവിൽ) • 1000 രൂപയ്ക്ക് 1600 രൂപയുടെ പുസ്തകം  (ആമസോൺ കവർ+പാക്കിംഗോടെ എഴുത്തുകാരുടെ  ഓരോരുത്തരുടെയും വീട്ടിൽ എത്തും) • ആമസോൺ ലിങ്ക് • wait less Book • ഓരോരുത്തർക്കും വേണ്ടി പ്രത്യേകം campaign പോസ്റ്റർ എഡിറ്റർ: സുജാ ഗോപാലൻ ഫോൺ: +91 75108 98791 പ്രസാധനം: ബോധി ബുക്സ്-690508  

ഇതൾപ്പൊരുൾ | ആർ ജയറാം

Image
കവിത ഇതൾപ്പൊരുൾ ബോധിബുക്സ് പ്രസിദ്ധീകരിച്ച ഇതൾപ്പൊരുൾ എന്ന കാവ്യ സമാഹാരത്തിലെ രണ്ടു കവിതകൾ ഇവിടെ കേൾക്കാം.  പുതുതലമുറക്കവികളിൽ ശ്രദ്ധേയനായ ആർ. ജയറാമിന്റെ ഇതൾപ്പൊരുൾ എന്ന കവിതാസഹാരത്തിലെ കവിത. വൈ. ഇർഷാദിൻ്റെ ശബ്ദത്തിൽ: റജി ആർ കൃഷ്ണയുടെ ആലാപനത്തിൽ ഇതൾപ്പൊരുൾ എന്ന ടൈറ്റിൽ കവിത:

കവിത

Image
പെയ്തൊഴിയാതെ .. ജയശങ്കർ. വി പഴമയുടെ                                                മേൽക്കൂര                        ചോർന്നൊലിക്കുമ്പോൾ                              അവൾ                                                                      ബാധ്യതയായിരുന്നു.  എങ്കിലും                                                            മണ്ണിന്റെ                        ...

എരുവയില്‍ അച്യുതവാര്യര്‍ | കവിത

Image
കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍ എരുവയില്‍ അച്യുതവാര്യരെക്കുറിച്ച് എഴുതിയ കവിത. 1958 ലെ പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തിയതില്‍ നിന്നും.

ഓച്ചിറ

Image
ഓച്ചിറ പരബ്രഹ്മ ക്ഷേത്ര ഭരണ സമിതിയുടെ യോഗം കൂടുന്നതിനായി ഉദ്ദേശം എട്ട് പതിറ്റാണ്ടിന് മുമ്പ് നൽകിയ  നോട്ടീസ് കാണുക. ഇതിലെ പേരുകൾ ശ്രദ്ധിക്കുക. നായർ, ചാന്നാർ , പിള്ള , വാര്യർ, പണിക്കൻ , പണിക്കർ, നമ്പൂരി, മേനോൻ , താങ്കൾ, കുറുപ്പ്, ഉണ്ണിത്താൻ എന്നീ സ്ഥാന / തൊഴിൽ പേരുകൾ ഉള്ളവരെ ഇതിൽ കാണാം. അവർണ്ണനും സവർണ്ണനും Surnames ഉപയോഗിച്ചിരിക്കുന്നതായി കാണാം. സ്ഥാനപ്പേര് ഇല്ലാത്തവരും ഉണ്ട്. എന്നാൽ എല്ലാവരും ഒരുമയോടെ ഒരു നായരുടെ വസതിയിൽ ക്ഷേത്ര കാര്യങ്ങൾ ചർച്ച ചെയ്യാൻ ഒരുമിച്ച് കൂടുകയാണ്.  ആദ്യ കാല നവോത്ഥാന പ്രവർത്തകരുടെ ശ്രമഫലമായി നേടിയെടുത്ത സാഹോദര്യത്തിന്റെ ദൃഷ്ടാന്തമാണ് ഈ നോട്ടീസ്. ഈ സാഹോദര്യത്തെ പിന്നീട്  അട്ടിമറിച്ചത് ആരാണ്? ബ്രാമണ ഹെജിമണിയാണോ ? ഇക്കാര്യം ശ്രദ്ധയോടെ പഠന വിധേയമാക്കിയാൽ ഇതിന്റെ ഉത്തരവാദിത്വം മുഴുവനും ജാതി സംഘടനാ നേതാക്കൾക്കാണെന്ന് കാണാം. ഓരോ സംഘടനാ നേതാക്കളും അണികളെ അവകാശ സമര സന്നദ്ധരാക്കാനായി ബാക്കിയുള്ളവരും സർക്കാരും തങ്ങളെ വളഞ്ഞിട്ട് ആക്രമിക്കുന്നു എന്ന തരത്തിൽ സംസാരിക്കും. ഇത് പലരും വൈകാരികമായി എടുത്ത് ജാതി ചിന്തകളിൽ വ്യാപൃതരാകും. ഭിന്നിപ്പിക്കൽ കാർ ഇത...

എഴുത്തുകൂട്ടം പുരസ്കാരം

Image
എഴുത്തുകൂട്ടം പുരസ്കാരം 2023 നിബന്ധനകളും നിര്‍ദ്ദേശങ്ങളും • രചനകള്‍  ezhuthukoottamalpy@gmail.com എന്ന വിലാസത്തില്‍ അയക്കണം • രചനകൾ ലഭിക്കേണ്ട അവസാന തീയതി 2023 ജനുവരി 31  • കഥ, കവിത, പുസ്തക നിരൂപണം, ലേഖനം, ചിത്രം, കാർട്ടൂൺ, നാടകം (20 മിനിട്ട്), തിരക്കഥ 5മിനിറ്റ് (ഷോർട്ട് ഫിലിം) എന്നിവയ്ക്ക് ആയിരിക്കും പുരസ്കാരങ്ങൾ നൽകുക • അംഗത്വ ഫീസടച്ച് എഴുത്തുകൂട്ടം ആലപ്പുഴ അംഗങ്ങളായവർക്ക് മാത്രമാണ് മത്സരത്തിൽ പങ്കെടുക്കാൻ ആവുക.  • ഓരോ വിഭാഗത്തിലും ഒന്നാം സ്ഥാനം നേടുന്ന ആൾക്ക് മാത്രമായിരിക്കും പുരസ്കാരം. • ആര്‍ട്ടിസ്റ്റ് ഗോപകുമാര്‍ രൂപകല്പന ചെയ്ത ശിൽപം, പ്രശസ്തിപത്രം എന്നിവ ഉൾപ്പെടുന്നതായിരിക്കും പുരസ്കാരം.  2022 ഡിസംബർ 31നുള്ളിൽ ഫേസ്ബുക്കിലോ നവമാധ്യമങ്ങളിലെ പോസ്റ്റ് ചെയ്തതോ (ഓണ്‍ലൈന്‍ മാധ്യമങ്ങള്‍) / അച്ചടി മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചതോ ആയ രചനകളാണ് പുരസ്കാരത്തിന് പരിഗണിക്കുക.  • ഓരോ ഇനത്തിലും മത്സരാര്‍ത്ഥികളുടെ ഒരു മികച്ച രചന മാത്രമേ അയക്കാവൂ. • കവിത 24 വരിയിൽ കവിയരുത്. കഥ അഞ്ചു പേജിനുള്ളിൽ നിൽക്കുന്നത് ആയിരിക്കണം. പുസ്തക നിരൂപണം മൂന്നു പേജുകവിയരുത്. ലേഖനം അഞ്ചുപേജിനുള്ളിൽ...

നങ്ങേലി |

Image

The College Canteen Attendant will now speak English

Image
'Jottings From a College Canteen Attendant'   by Jalal Rehman The College Canteen Attendant will now speak English. Listen to the author talk about the book. He recognized the sufferings of the people he saw as he passed through the paths of life.  Because he also went through the paths of sufferings. But he writes it all with the ink of humor. Sometimes those writings are painful.     • Jalal Rahman  He stopped his studies in 8th standard due to poverty. He was a laborer since childhood. He became a college canteen attendant. Later he went abroad in search of employment. He became a writer. He shared his memories with the readers through the Malayalam book 'Oru College Canteenkarante Kurippukal'. That book is now in English - 'Jottings from a College Canteen Attendant'. •••• More about Publishers: https://bodhibookspublic.blogspot.com/2021/01/bodhi-books-news_22.html

വനിതാദിനക്കുറിപ്പ്

Image
സ്ത്രീ സുജാ ഗോപാലന്‍  എനിക്കൊരു കണ്ണാടി വേണം; എനിക്കെന്നെ തന്നെ മുഴുവനായ് കാണാൻ. ചില സ്വപ്നങ്ങൾ അങ്ങനെയാണ് അവ ആകാശക്കീറിൽ തട്ടി താഴെ വീണുടയാറില്ല. എന്നാലത് ആയിരം ചിറകിലേറി പറന്നുയരാനും മതി. എങ്കിലും എവിടെയും സ്ത്രീ സുരക്ഷിതയല്ല. ഭയമല്ല എനിക്ക് തോന്നുന്നത്. അറപ്പും വെറുപ്പുമാണ്.  2022 മാർച്ച് 8. ഇന്ന് ലോക വനിതാ ദിനമായി നമ്മൾ ആചരിക്കുന്ന ഈ അവസരത്തിൽ അമ്മയെ പടിയിറക്കി വിടുന്ന മക്കൾക്കു വേണ്ടിയാണ് ഞാൻ എഴുതാൻ ആഗ്രഹിക്കുന്നത്. അമ്മയെ പടിയിറക്കി വിടുമ്പോൾ, അവരുടെ ഉണങ്ങിയ മുലക്കണ്ണുകൾ വീണ്ടും ദയ ചുരത്തിയേക്കാം. വരണ്ട തൊണ്ടയെ ഉർവ്വരമാക്കിയ അമ്മിഞ്ഞപ്പാലോർമ്മകളിൽ ചെന്നിനായകം പുരട്ടുക. അപശ്രുതി മീട്ടുന്ന ഹൃദയത്തിനുള്ളിൽ നിന്ന് പേറ്റുനോവോർമ്മകളുടെ മധുരപ്പെയ്ത്തുകൾ. ആദിഭാഷയിലൊരു അനാദിയാം താരാട്ടായ് തേങ്ങുന്നുവെങ്കിൽ, നന്ദികേടിൻ്റെ മുരരത കൊണ്ട് ചെവി മൂടുക. ദുരിതങ്ങളുടെ കത്താവിറകുകൾ കൊണ്ട് കണ്ണീരുപ്പും ചേർത്തു ഇല്ലായ്മകൾ വേവിച്ച് വല്ലായ്മകൾ മറച്ചുവെച്ച വറുതി നാളുകളിൽ ശൂന്യതയിലേക്ക് നോക്കി തേയ്മാനം വന്നകുഴിഞ്ഞ കൺകോണുകളിൽ സങ്കടത്തുള്ളികൾ ഉരുണ്ടു കൂടിയേക്കാം. സൂക്ഷിച്ചു നോക്കരുത്. പതറിപ്പോയേക്ക...

ഞായറാഴ്ച കവിത

Image
ദാഹജലം പ്രഭകുമാര്‍ മാവേലിക്കര  ഒരുതുള്ളി ദാഹജലത്തിനായ്                      കേഴുന്ന വേഴാമ്പലേ                                            നിൻ്റെ വരളുന്ന കണ്ഠത്തിൽ              നിന്നുയരുന്ന തേങ്ങലുകൾ                            കേട്ടെൻ നെഞ്ചമാകെ                                    തരിച്ചു പോയി                                              ജീവൻ്റെ തുടിപ്പിനായി ഒരു തുള്ളി വെള്ളം                                          ...

പ്രണയദിന കുറിപ്പ്

Image
ചന്ദന ജാലകം സുജാ ഗോപാലൻ മനസ്സിലൊരു ജാലകമുണ്ട്. ചന്ദനനിലാവ് അഴികൾ മെനഞ്ഞ, നക്ഷത്രചില്ലുകൾ പാളി തീർത്ത, മഴവിൽ തിരശ്ശീലയിട്ട ഒരു കുഞ്ഞു ജാലകം. അതാണ് മനസ്സിൻ്റെ പ്രണയ ജാലകം. എപ്പോഴുമത് തുറക്കാറില്ല. വല്ലപ്പോഴും മാത്രം! അതെ, നാം പ്രണയിക്കുമ്പോൾ മാത്രം.. ഒന്നു ചോദിച്ചോട്ടെ, ഒരിക്കലെങ്കിലും മഴവിൽ തിരശ്ശീല വകഞ്ഞു മാറ്റി നക്ഷത്ര ചില്ലുകൾ പതിപ്പിച്ച ജാലകപ്പാളികൾ മെല്ലെത്തുറന്ന് ആരോടെങ്കിലും നിങ്ങൾ കിന്നാരം പറഞ്ഞിട്ടുണ്ടോ? തുറന്നു ചോദിക്കാം, നിങ്ങൾ പ്രണയിച്ചിട്ടുണ്ടോ? എന്തേ ചിരിക്കുന്നു? രഹസ്യമാണല്ലേ? ഇങ്ങനെഓരോരുത്തർക്കുമുണ്ട് എത്രയോ പ്രണയ രഹസ്യങ്ങൾ?  എനിക്കറിയാം കരൾച്ചിമിഴിൽ ഒളിച്ചുവെച്ചിരിക്കുന്ന ഒരു മയിൽപ്പീലിയും കുറെ വളപ്പൊട്ടുകളും നിങ്ങളെയെവിടേക്കോ കൊണ്ടു പോകുന്നുണ്ട്. എന്തൊക്കയോ ഓർമ്മിപ്പിക്കുന്നുണ്ട്.  ചിതറിയ ചിരിയൊച്ചകൾ.. പതയുന്ന ഉന്മാദം.. ഉള്ളുലച്ച വിങ്ങലുകൾ.. എത്രയോ നെടുവീർപ്പുകൾ.. ഓരോ പ്രണയവും ഇങ്ങനെയോരോന്ന് നൽകിയാണ് കടന്നു പോകുന്നത്.. സുജാഗോപാലൻ

ചെറുകഥ

Image
ദത്താത്രേയം പി. പി ഗോവിന്ദ വാര്യര്‍ അങ്ങിനെ രാമനും ഗീതയും കൂടി ഒരു കുഞ്ഞിനെ ദത്തെടുക്കാന്‍ തീരുമാനിച്ചു. രാമന്‍ അദ്ധ്യാപകനും ഗീത ഒരു സ്ഥാപനത്തില്‍ ഗുമസ്ഥയുമാണ്. രണ്ടുപേര്‍ക്കും മാന്യമായ ശമ്പളം. ഒരേക്കറോളം പുരയിടവും ഇരു നില വീടും. സമ്പത്ത് ആവശ്യത്തിനുണ്ട്. അടുത്ത ബന്ധുക്കളായി ആരും തന്നെയില്ല. ചികിത്സയും വഴിപാടുകളും ഒരു പാട് നടത്തി. കാര്യമുണ്ടായില്ല. കുട്ടികളുണ്ടാവില്ല എന്ന് ഡോക്ടര്‍ മാര്‍ വിധിയെഴുതി. അവസാനകാലം ഒറ്റപ്പെടരുതല്ലോ. മാത്രമല്ല ഒരു അനാഥ കുട്ടിക്ക് പുതിയ  ജീവിതവും ആകുമല്ലോ എന്നുകരുതിയാണ് നിന്ന് ദത്തെടുക്കാന്‍  തീരുമാനിച്ചത്. സുഹൃത്തുക്കളും പ്രോത്സാഹിപ്പിച്ചു. സര്‍ക്കാര്‍ മേല്‍നോട്ടത്തിലാണ് ദത്തു നടപടി.  ഏതു കുട്ടിയെ കൊടുക്കണം എന്നുതീരുമാനിക്കുന്നത് വരെ ആധികൃതരാണ്. ദത്തെടുക്കുന്നതിന് ഒത്തിരി  നൂലാമലകളും വ്യവസ്ഥകളും ഉണ്ട്. ഇടക്കുവച്ച് കുട്ടിയെ ഉപേക്ഷിക്കില്ല എന്നുറപ്പു വരുത്താന്‍ കുട്ടിയുടെ പേരില്‍ ഭൂമി എഴുതിവക്കണം. വീട്ടില്‍ കുട്ടിയെ വളര്‍ത്തുവാനുള്ള സാഹചര്യങ്ങള്‍ ഉണ്ടോ എന്ന് സാമൂഹ്യനീതി വകുപ്പിന് ബോദ്ധ്യപ്പെടണം. ഡോക്ടറുടേയും വില്ലേജ് ഓഫീസറുടേയും സര്‍ട്ടിഫിക്ക...

ഞായര്‍ കവിത

Image
ഇരുട്ട് മായ വാസുദേവ് ഇരുട്ടാണ് ചുറ്റും                                              ഇരവിൻ്റെ നിറമല്ല                                            ഇടനെഞ്ച് തകരുന്ന                                കറുപ്പാണ് ചുറ്റും  എൻ്റെ മോഹങ്ങളൊക്കെയും                    വേനൽ കിനാവ് പോൽ                  കരിഞ്ഞാർദ്രമായ്                                                  കൊഴിയുന്നു  ഇരുട്ടാണ് ചുറ്റും                        ...

കവിത

Image
  ക   എങ്കിലും .. സുജ ഗോപാലന്‍ ആളിപ്പടരുന്ന                                                      അഗ്നി കുണ്ഡങ്ങൾക്ക് നടുവിൽ നിനക്ക് സുഖമായി                                        ഉറങ്ങാൻ കഴിയുന്നതെങ്ങനെ? ഈ ശബ്ദ പ്രളയങ്ങൾക്കിടയിൽ                 നിനക്ക് സൗമ്യയായി                                          ചെവി തുറന്നിരിക്കുവാൻ                          കഴിയുന്ന തെങ്ങനെ? നീ ജഡമാണെന്നുണ്ടോ?                              അല്ലെങ്കിൽ ഒന്ന് ഗര്‍ജ്ജിക്കുകയെങ്കിലും ചെയ്തുകൂട...

പുസ്തക വാര്‍ത്ത

Image
  അഗ്നിയാല്‍ ആക്രാന്തമായ അരിപ്പാട് മഹാക്ഷേത്രം ബോധി ബുക്സ് പുന:പ്രസിദ്ധീകരിച്ച നൂറ്റാണ്ടു തികഞ്ഞ കാവ്യം 'അഗ്നിയാല്‍ ആക്രാന്തമായ അരിപ്പാട് മഹാക്ഷേത്രം' എന്ന പുസ്തകത്തെക്കുറിച്ച് ഇന്നത്തെ (15 ജനുവരി 2022) മലയാള മനോരമയില്‍ വന്ന പ്രത്യേക വാര്‍ത്ത. 1920 ഡിസംബര്‍ 7-ന് ഹരിപ്പാട് ക്ഷേത്രം അഗ്നിക്കിരയായ ചരിത്രസംഭവത്തെ ക്രൈസ്തവനായ യുവകവി വി. ഉമ്മന്‍പിള്ള കവിതയായെഴുതിയത്. ചരിത്ര പ്രാധാന്യമുള്ള കൃതിക്ക് വ്യാഖ്യാനമെഴുതിയത് മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ മനോജ് മനയിലാണ്.