Posts

കുത്തിയോട്ടം: പദകോശം

Image
പുസ്തകം   കുത്തിയോട്ടം  അനുഷ്ഠാനത്തിനൊരു  പദകോശം  ദക്ഷിണകേരളത്തിലെ ദേവീക്ഷേത്രങ്ങളിൽ നടത്താറുള്ള ഒരനുഷ്ഠാനമാണ് കുത്തിയോട്ടം. പഴയ ഓടനാട്ടിലാണ് ഇതിന് കൂടുതൽ പ്രചാരം. ചെട്ടികുളങ്ങര, ആറ്റുകാൽ ക്ഷേത്രങ്ങളിലെ കുത്തിയോട്ട വഴിപാടുകൾക്ക് അഖിലേന്ത്യാ പ്രസിദ്ധിയു ണ്ട്. ഈ അനുഷ്ഠാനം മലയാളകാവ്യശാഖയ്ക്ക് നൽകിയ സംഭാവനയാണ് കുത്തിയോട്ടപ്പാട്ടുകൾ. കുത്തിയോട്ടപ്പാട്ടുകളിൽ ദേശ്യഭേദങ്ങളുണ്ടെങ്കിലും ബലിയുടെ പ്രതീകമായി അത് നിലകൊള്ളുന്നു. ഹരികുമാർ ഇളയിടത്തിന്റെ കുത്തിയോട്ടത്തിന്റെ പദകോശം ഈ അനുഷ്ഠാനത്തെ അടുത്തറിയാൻ ഉപകരിക്കും. കുത്തിയോട്ട സാഹിത്യത്തെയും ആവേദകരുടെ മൊഴികളെയും ആധാരമാക്കിയാണ് ഈ പദകോശം തയ്യാറാക്കിയിട്ടുള്ളത്. തികച്ചും അനുമോദനാർഹമായ വൈജ്ഞാനികകർമ്മമാണിത്. വിപുലമായ പഠനങ്ങൾക്കും അന്വേഷണങ്ങൾക്കും പ്രേരണ നൽകുന്നു, ഓരോ പദകോശവും.  മിതവും സാരവത്തുമായിരിക്കണം പദകോശത്തിലെ ഭാഷ. ഹരികുമാർ ഇളയിടത്തിന്റെ പദകോശം ഇകാര്യത്തിൽ നമ്മെ നിരാശപ്പെടുത്തുന്നില്ല. പ്രൊഫ. ഡോ. നടുവട്ടം ഗോപാലകൃഷ്ണൻ

ശുംഭവധം കുത്തിയോട്ടപ്പാട്ട്

Image
ശുംഭവധം കുത്തിയോട്ടപ്പാട്ട് കോട്ടൂർ വേലായുധൻ വൈദ്യൻ  കന്യാകുമാരി ജില്ലയിലെ കൊല്ലംകോട് മുതൽ മധ്യതിരുവിതാംകൂറിലെ കോട്ടയം വരെയുള്ള ഭദ്രകാളി ക്ഷേത്രങ്ങളിൽ അരങ്ങേറുന്ന പ്രമുഖ അനുഷ്ഠാന നിർവഹണമാണ് കുത്തിയോട്ടം. തിരുവനന്തപുരം ജില്ലയുടെ ചില ഭാഗങ്ങളിൽ ഇതിന് പാട്ടുകളുണ്ടെങ്കിലും, അവയ്ക്ക് ഇതിവൃത്തപരമോ ആഖ്യാനപരമോ ആയ സുഘടിതത്വമില്ല. എന്നാൽ, മധ്യ തിരുവിതാംകൂറിലേക്ക് എത്തുമ്പോൾ കുത്തിയോട്ടപ്പാട്ടുകൾക്ക് കൃത്യമായ അടുക്കും ചിട്ടയും താളനിബദ്ധതയും മികച്ച ഇതിവൃത്തഘടനയും കൈവരുന്നു. മുതുകുളം, കീരിക്കാട് പ്രദേശവാസികളായ കവികൾ നമ്പ്യാർ കൃതികളും കഥകളിപ്പാട്ടുകളും കുത്തിയോട്ടപ്പാട്ടുകളായി മൊഴിപ്പകർച്ച നടത്തി. ഓണാട്ടുകരയിലെ സർഗ്ഗധനന്മാരായ ഇത്തരം കവിഗുരുക്കന്മാരിലൂടെയാണ് അനുഷ്ഠാനപ്പാട്ടുകളുടെ ലോകത്ത് കുത്തിയോട്ടപ്പാട്ടുകൾക്ക് ഇത്രയേറെ സവിശേഷസ്ഥാനം ലഭിച്ചത്. കരടിപ്പാട്ടുപോലുള്ള, താനവട്ട സുരഭിലമായ അവതരണങ്ങൾ നിലനിന്നിരുന്ന കൊല്ലം-കായംകുളം പ്രദേശങ്ങളിൽ വച്ച്, വൈവിധ്യമാർന്ന പല നാടൻ കലാരൂപങ്ങളുടെയും കവിക്കെട്ടു മാതൃകകൾ സ്വീകരിച്ചുകൊണ്ടാണ് ഈ പാട്ടുസാഹിത്യം വളർന്നത്. കരടിപ്പാട്ട്, വഞ്ചിപ്പാട്ട്, വള്ളപ്പാട്...

മയൂരപുരത്തെ മഹാറാണി | ബാലസാഹിത്യം

Image
പുസ്തകം | ബാലസാഹിത്യം  മയൂരപുരത്തെ മഹാറാണി എൻ. വി. ശ്രീകല  വില:₹ 160 വായിച്ചു മനസ്സിലാക്കാൻ പ്രയാസമുള്ള കഠിനപദങ്ങൾ തീർത്തും ഒഴിവാക്കി, ലളിതമായ ഭാഷയിൽ മഹത്തായൊരു സന്ദേശം പകർന്നു നൽകുന്ന മനോഹരമായ രചനയാണ് 'മയൂരപുരത്തെ മഹാറാണി'. എൻ. വി. ശ്രീകലയാണ് ഈ പുസ്തകത്തിന്റെ രചയിതാവ്. പ്രധാനമായും കുട്ടികളെ ഉദ്ദേശിച്ചാണ് എഴുതപ്പെട്ടിട്ടുള്ളതെങ്കിലും, മുതിർന്നവർക്കും ഒരുപോലെ രസകരമായി വായിച്ചാസ്വദിക്കാൻ കഴിയുന്ന ഒന്നാണ് ഈ കൃതി. അതിനുമപ്പുറം, പ്രതിസന്ധികളിൽ തളരാതെ ചിന്തിക്കാനും ജീവിതത്തെ അതിജീവിക്കാനും പ്രചോദനം നൽകുന്ന നിരവധി ചിന്തകൾ ഈ പുസ്തകത്തിൽ അടങ്ങിയിരിക്കുന്നു. ഇനിയുമെത്രയോ മികച്ച രചനകൾ കൈരളിക്ക് സമ്മാനിക്കാൻ കഴിവുള്ള ഒരു എഴുത്തുകാരിയാണ് 'മയൂരപുരത്തെ മഹാറാണി'യിലൂടെ സഹൃദയരായ വായനക്കാരുടെ മുന്നിലേക്ക് എത്തുന്നത്. ഏറെ അഭിമാനത്തോടെ, ഈ പുസ്തകം ഞങ്ങൾ പ്രിയ വായനക്കാർക്കായി സമർപ്പിക്കുന്നു. സ്നേഹത്തോടെ, ബോധി ബുക്സ്

ചുറ്റുവട്ടവും ചൂട്ടുവെട്ടവും | സ്മരണകൾ

Image
പുസ്തകം  ചുറ്റുവട്ടവും ചൂട്ടുവെട്ടവും ഡോ. ജോസഫ് ഡാനിയേൽ സ്മരണകൾ വില: ₹230 കാലം ഒരു ദേശത്തിലൂടെ കടന്നുപോകുന്നത് മനുഷ്യരുടെ അനുഭവങ്ങളിലൂടെയും അവരുടെ ചെറുതും വലുതുമായ ജീവിതചര്യകളിലൂടെയുമാണ്. 1946 മുതൽ 2026 വരെയുള്ള എട്ടു പതിറ്റാണ്ട് കാലത്തെ ഒരു നാടിന്റെ ശ്വാസനിശ്വാസങ്ങളെയും അവിടെ ജീവിച്ചുതീർത്ത മനുഷ്യരുടെ ജീവിതാനുഭവങ്ങളെയും അത്രമേൽ ആർദ്രമായി രേഖപ്പെടുത്തുകയാണ് ഡോ. ജോസഫ് ഡാനിയേൽ. ഇതൊരു വലിയ ആത്മകഥയാണെന്ന അവകാശവാദങ്ങളൊന്നുമില്ലാതെ, തന്റെ മാഞ്ഞുപോകാത്ത 'ഓർമ്മകൾ' മാത്രമായി അദ്ദേഹം എളിയ രീതിയിൽ വായനക്കാർക്ക് മുന്നിൽ വെച്ചുനീട്ടുന്ന ഈ കുറിപ്പുകളിൽ ഒരു വലിയ കാലഘട്ടം മുഴുവൻ തുടിച്ചുനിൽക്കുന്നു. ഒരു വൈദ്യന്റെ സൂക്ഷ്മതയോടെയും കലാകാരന്റെ വൈകാരികതയോടെയും കോറിയിട്ട ഈ ഓർമ്മകൾ കേവലം ഒരു വ്യക്തിയുടെ അനുഭവങ്ങൾ മാത്രമല്ല; മറിച്ച് ഒരു ദേശത്തിന്റെ സാമൂഹിക-സാംസ്കാരിക ചരിത്രം കൂടിയാണ്. നാടിന്റെ മാറിയ ഭക്ഷണരീതികളും ആഹാരക്രമങ്ങളും, പരമ്പരാഗതമായ ആചാരാനുഷ്ഠാനങ്ങളും, കാത്തുസൂക്ഷിച്ച മതവിശ്വാസങ്ങളും അതിരുകളില്ലാത്ത മതസഹകരണവും ഇതിൽ തെളിഞ്ഞുനിൽക്കുന്നു. നാട്ടുപഴമയുടെ സൗഹൃദങ്ങൾ, മനുഷ്യബന്ധങ്ങളിലെ ഊഷ...

സമയം വിൽക്കുന്നവർ | മൈക്രോകഥകൾ

Image
പുസ്തകം  സമയം വിൽക്കുന്നവർ മൈക്രോകഥകൾ  ലക്ഷ്മണൻ മാധവ് ജീവിതത്തിന്റെ സൂക്ഷ്മതലങ്ങളെ തൊട്ടറിയുന്ന മുപ്പത്തിയെട്ട് അണുമണി (micro) കഥകളുടെ അപൂർവ്വ സമാഹാരം. ദാർശനിക രൂപകങ്ങളും മനഃശാസ്ത്ര വിചാരങ്ങളും മുതൽ സാമൂഹിക ആക്ഷേപഹാസ്യവും ഫെമിനിസ്റ്റ് പുനർവായനകളും വരെ വൈവിധ്യമാർന്ന പ്രമേയങ്ങൾ ഇവിടെ വാക്കുകളുടെ ചുരുക്കത്തിലും അർത്ഥത്തിന്റെ വിസ്തൃതിയിലും പൂത്തുലയുന്നു. ചിന്തകളെ ഉണർത്തുകയും ഉള്ളിൽ തട്ടുകയും ചെയ്യുന്ന ഈ കഥകൾ വായനക്കാരെ വേറിട്ടൊരു അനുഭവലോകത്തേക്ക് കൂട്ടിക്കൊണ്ടുപോകുന്നു.  പ്രസാധനം: ബോധി ബുക്സ് വില:₹180

വാഴ്ത്തുപാട്ടുകാരുടെ എം.ടി.

Image
പുസ്തകം: വിമർശം വാഴ്ത്തുപാട്ടുകാരുടെ എംടി കാവാലം ബാചന്ദ്രൻ ബോധിബുക്സ്  വില:₹ 180 ഓർഡർ:  https://wa.me/919447304886 മലയാള സാഹിത്യത്തിൽ ഉറച്ചുപോയ വാഴ്ത്തപ്പെട്ട പ്രതിച്ഛായകളെ നിർഭയമായി വിചാരണ ചെയ്യുകയാണ് കാവാലം ബാലചന്ദ്രൻ. എം.ടി. വാസുദേവൻ നായർ, പ്രഭാവർമ്മ തുടങ്ങിയവരുടെ എഴുത്തിനെയും സാഹിത്യനിലപാടുകളെയും ചുറ്റിപ്പറ്റി രൂപപ്പെട്ട 'വാഴ്ത്തൽസംസ്കാര'ത്തോടുള്ള തീക്ഷ്ണമായ വിയോജിപ്പുകളാണ് ഈ പുസ്തകം. 'വാഴ്ത്തുപാട്ടുകാരുടെ എം.ടി', 'ശ്യാമമാധവം വായനയ്ക്കെടുക്കുമ്പോൾ', 'ചരിത്രപ്പെരുമകളുടെ അതിവർത്തനം', 'ബൃഹദ്രൂപ സാംസ്കാരിക ചരിത്രാഭാസ ചക്കപ്പുഴുക്ക്', 'വിശദീകരിക്കേണ്ട ചില നിശബ്ദതകളുണ്ട്', 'ചവറുകൾ പുരസ്കരിക്കപ്പെടുമ്പോൾ' തുടങ്ങിയ ശ്രദ്ധേയമായ ഖണ്ഡനരചനകളാണ് ഇതിന്റെ ഉള്ളടക്കം. പുരസ്കാരങ്ങൾക്കു പിന്നിലെ അഹിതപ്രവണതകളെയും പ്രശസ്തിയെത്തന്നെ ഗുണമേന്മയുടെ അളവുകോലാക്കുന്ന രീതിയെയും ഗ്രന്ഥകാരൻ കടുപ്പത്തിൽ ചോദ്യംചെയ്യുന്നു. 'അംഗീകരിക്കപ്പെട്ടതിനെ അംഗീകരിക്കണം' എന്ന നിർബന്ധത്തിൽനിന്ന് മാറിനിന്ന്, 'എന്തുകൊണ്ട്?' എന്ന ചോദ്യത്തോടെ സാഹിത്...

ആത്മായനങ്ങളുടെ ഖസാക്ക് പുരസ്കാരം

Image
ആത്മായനങ്ങളുടെ ഖസാക്ക് പുരസ്കാരം ഹരികുമാർ ഇളയിടത്തിന് ജന്മഭൂമി | ഫെബ്രുവരി 28, 2026 എറണാകുളം: മുപ്പതാമത് ആത്മായനങ്ങളുടെ ഖസാക്ക് പുരസ്കാരം ഹരികുമാർ ഇളയിടത്ത് എഴുതിയ കുത്തിയോട്ടപ്പാട്ടുകൾ ഒരു പഠനം എന്ന കൃതിക്ക് ലഭിച്ചു. കുത്തിയോട്ടം എന്ന പദത്തിന് യുക്തിപരമായ നിർവ്വചനം പുസ്തകം  നൽകുന്നുവെന്ന് ചലച്ചിത്രകാരൻ ഡോ. മധു ഇറവങ്കര ചൂണ്ടിക്കാട്ടുന്നു. പാട്ടുകളുടെ ഘടന, പഴക്കം, ചരിത്രബന്ധം, വൃത്തഭംഗി, താളം, വായ്ത്താരി തുടങ്ങി വിവിധ ഘടകങ്ങളെ ഗവേഷണപരമായി ഇതിൽ വിവരിക്കുന്നു. നിരൂപകൻ എം.കെ ഹരികുമാറിൻ്റെ ആത്മായനങ്ങളുടെ ഖസാക്ക് എന്ന പുസ്തകത്തിൻ്റെ പേരിൽ 1995 മുതൽ കൂത്താട്ടുകുളം സർഗ്ഗാത്മക വിചാരവേദിയും എം.കെ ഹരികുമാർ സുഹൃദ്സംഘവും സംയുക്തമായി നൽകിവരുന്നതാണ് അവാർഡ്. ഓ.വി. വിജയൻ്റെ 'ഖസാക്കിൻ്റെ ഇതിഹാസം' എന്ന നോവലിനെ ആസ്പദമാക്കി മലയാളത്തിൽ പ്രസിദ്ധീകരിക്കപ്പെട്ട ആദ്യ പഠനഗ്രന്ഥവും ഒരു മലയാള നോവലിനെ ആസ്പദമാക്കിയുള്ള ആദ്യപഠനവുമാണ് ഹരികുമാറിൻ്റെ ആത്മായനങ്ങളുടെ ഖസാക്ക്. പ്രശസ്തിപത്രവും മെമൻ്റോയും സർട്ടിഫിക്കറ്റും അടങ്ങുന്നതാണ് പുരസ്കാരം. പ്രഭാവർമ്മ, പി.കെ. രാജശേഖരൻ തുടങ്ങി എഴുപതുപേർക്ക് മുൻകാലങ്ങ...