കുത്തിയോട്ടം: പദകോശം

പുസ്തകം 
കുത്തിയോട്ടം 
അനുഷ്ഠാനത്തിനൊരു 
പദകോശം 


ദക്ഷിണകേരളത്തിലെ ദേവീക്ഷേത്രങ്ങളിൽ നടത്താറുള്ള ഒരനുഷ്ഠാനമാണ് കുത്തിയോട്ടം. പഴയ ഓടനാട്ടിലാണ് ഇതിന് കൂടുതൽ പ്രചാരം. ചെട്ടികുളങ്ങര, ആറ്റുകാൽ ക്ഷേത്രങ്ങളിലെ കുത്തിയോട്ട വഴിപാടുകൾക്ക് അഖിലേന്ത്യാ പ്രസിദ്ധിയു ണ്ട്. ഈ അനുഷ്ഠാനം മലയാളകാവ്യശാഖയ്ക്ക് നൽകിയ സംഭാവനയാണ് കുത്തിയോട്ടപ്പാട്ടുകൾ. കുത്തിയോട്ടപ്പാട്ടുകളിൽ ദേശ്യഭേദങ്ങളുണ്ടെങ്കിലും ബലിയുടെ പ്രതീകമായി അത് നിലകൊള്ളുന്നു. ഹരികുമാർ ഇളയിടത്തിന്റെ കുത്തിയോട്ടത്തിന്റെ പദകോശം ഈ അനുഷ്ഠാനത്തെ അടുത്തറിയാൻ ഉപകരിക്കും. കുത്തിയോട്ട സാഹിത്യത്തെയും ആവേദകരുടെ മൊഴികളെയും ആധാരമാക്കിയാണ് ഈ പദകോശം തയ്യാറാക്കിയിട്ടുള്ളത്. തികച്ചും അനുമോദനാർഹമായ വൈജ്ഞാനികകർമ്മമാണിത്. വിപുലമായ പഠനങ്ങൾക്കും അന്വേഷണങ്ങൾക്കും പ്രേരണ നൽകുന്നു, ഓരോ പദകോശവും.  മിതവും സാരവത്തുമായിരിക്കണം പദകോശത്തിലെ ഭാഷ. ഹരികുമാർ ഇളയിടത്തിന്റെ പദകോശം ഇകാര്യത്തിൽ നമ്മെ നിരാശപ്പെടുത്തുന്നില്ല.

പ്രൊഫ. ഡോ. നടുവട്ടം ഗോപാലകൃഷ്ണൻ

Comments

Popular posts from this blog

ഡോ. ഏവൂര്‍ മോഹന്‍ദാസ്

അമ്പലപ്പുഴയും കുഞ്ചൻ പെരുമകളും

ആത്മായനങ്ങളുടെ ഖസാക്ക് പുരസ്കാരം