ആത്മായനങ്ങളുടെ ഖസാക്ക് പുരസ്കാരം
ആത്മായനങ്ങളുടെ ഖസാക്ക് പുരസ്കാരം
ഹരികുമാർ ഇളയിടത്തിന്
ജന്മഭൂമി | ഫെബ്രുവരി 28, 2026എറണാകുളം: മുപ്പതാമത് ആത്മായനങ്ങളുടെ ഖസാക്ക് പുരസ്കാരം ഹരികുമാർ ഇളയിടത്ത് എഴുതിയ കുത്തിയോട്ടപ്പാട്ടുകൾ ഒരു പഠനം എന്ന കൃതിക്ക് ലഭിച്ചു.
കുത്തിയോട്ടം എന്ന പദത്തിന് യുക്തിപരമായ നിർവ്വചനം പുസ്തകം നൽകുന്നുവെന്ന് ചലച്ചിത്രകാരൻ ഡോ. മധു ഇറവങ്കര ചൂണ്ടിക്കാട്ടുന്നു. പാട്ടുകളുടെ ഘടന, പഴക്കം, ചരിത്രബന്ധം, വൃത്തഭംഗി, താളം, വായ്ത്താരി തുടങ്ങി വിവിധ ഘടകങ്ങളെ ഗവേഷണപരമായി ഇതിൽ വിവരിക്കുന്നു.
നിരൂപകൻ എം.കെ ഹരികുമാറിൻ്റെ ആത്മായനങ്ങളുടെ ഖസാക്ക് എന്ന പുസ്തകത്തിൻ്റെ പേരിൽ 1995 മുതൽ കൂത്താട്ടുകുളം സർഗ്ഗാത്മക വിചാരവേദിയും എം.കെ ഹരികുമാർ സുഹൃദ്സംഘവും സംയുക്തമായി നൽകിവരുന്നതാണ് അവാർഡ്. ഓ.വി. വിജയൻ്റെ 'ഖസാക്കിൻ്റെ ഇതിഹാസം' എന്ന നോവലിനെ ആസ്പദമാക്കി മലയാളത്തിൽ പ്രസിദ്ധീകരിക്കപ്പെട്ട ആദ്യ പഠനഗ്രന്ഥവും ഒരു മലയാള നോവലിനെ ആസ്പദമാക്കിയുള്ള ആദ്യപഠനവുമാണ് ഹരികുമാറിൻ്റെ ആത്മായനങ്ങളുടെ ഖസാക്ക്.
പ്രശസ്തിപത്രവും മെമൻ്റോയും സർട്ടിഫിക്കറ്റും അടങ്ങുന്നതാണ് പുരസ്കാരം. പ്രഭാവർമ്മ, പി.കെ. രാജശേഖരൻ തുടങ്ങി എഴുപതുപേർക്ക് മുൻകാലങ്ങളിൽ ഈ പുരസ്കാരം ലഭിച്ചിട്ടുണ്ട്. ഡോ. സുകുമാർ അഴീക്കോടിൻ്റെ കൈപ്പടയിലെഴുതിയ പ്രശസ്തിപത്രമായിരുന്നു ആദ്യകാലത്ത് ജേതാക്കൾക്ക് നൽകിയിരുന്നത്. ഓ.വി. വിജയൻ പിൽക്കാലത്ത് ജൂറിയുടെ നേതൃത്വം വഹിച്ചിരുന്നു.
പി.ബി. ഋഷികേശൻ (കാണാതാവുന്നവർ-കവിത), ഡോ. ബാലാനന്ദൻ തേക്കുമ്മൂട് (അന്വേഷണവും സത്യദർശനവും- പഠനം), മലയാലപ്പുഴ സുധൻ (ശ്രീനാരായണ ഗുരുവിൻ്റെ ഹോമമന്ത്രം വ്യാഖ്യാനം), ഡോ. സി. ഗണേഷ് (നോവൽ), ജയൻ മഠത്തിൽ (പ്രണയമേ മരണമേ എന്നെയൊന്നു പുണരൂ-പഠനം) അഡ്വ. നസീറ (ഉച്ചാടനം-നോവൽ), സുധാകരൻ ചന്തവിള (കടൽ കൊത്തിയ ശില്പങ്ങൾ-കവിത) എന്നിവരും പുരസ്കാരത്തിന് അർഹരായി.
ദേശാഭിമാനി | ഫെബ്രുവരി 28, 2026ഡോ. റഷീദ് പാനൂർ, സണ്ണി തായങ്കരി, സ്മിത ആർ. നായർ, എസ്. സുജാതൻ എന്നിവരായിരുന്നു വിധികർത്താക്കൾ.
ചാവറ കൾച്ചറൽ സെൻ്ററിൽ നടന്ന ചടങ്ങിൽ റവ. ഫാദർ അനിൽ ഫിലിപ്പ് ആദ്ധ്യക്ഷം വഹിച്ചു. എം. കെ ഹരികുമാർ ഉദ്ഘാടനവും പുരസ്കാര സമർപ്പണവും നിർവ്വഹിച്ചു. ഹരികുമാറിൻ്റെ സാഹിത്യ ജീവിതത്തിൻ്റെ അൻപതാം വർഷാഘോഷവും പുസ്തക പ്രകാശനവും നടന്നു. സാഹിത്യത്തിലെ നവപ്രതിഭകൾക്കും പ്രത്യേക പുരസ്കാരം നൽകി.
ഡോ. ചന്ദ്രബിന്ദു, കവി വേണു വി. ദേശം, എഴുത്തുകാരായ ഡോ. എ. രാജഗോപാൽ കമ്മത്ത്, സണ്ണി തായങ്കരി, പി. എൻ. രാജേഷ്കുമാർ തുടങ്ങിയവർ സംസാരിച്ചു.
Comments
Post a Comment