മയൂരപുരത്തെ മഹാറാണി | ബാലസാഹിത്യം

പുസ്തകം | ബാലസാഹിത്യം 
മയൂരപുരത്തെ മഹാറാണി
എൻ. വി. ശ്രീകല 
വില:₹ 160


വായിച്ചു മനസ്സിലാക്കാൻ പ്രയാസമുള്ള കഠിനപദങ്ങൾ തീർത്തും ഒഴിവാക്കി, ലളിതമായ ഭാഷയിൽ മഹത്തായൊരു സന്ദേശം പകർന്നു നൽകുന്ന മനോഹരമായ രചനയാണ് 'മയൂരപുരത്തെ മഹാറാണി'. എൻ. വി. ശ്രീകലയാണ് ഈ പുസ്തകത്തിന്റെ രചയിതാവ്.

പ്രധാനമായും കുട്ടികളെ ഉദ്ദേശിച്ചാണ് എഴുതപ്പെട്ടിട്ടുള്ളതെങ്കിലും, മുതിർന്നവർക്കും ഒരുപോലെ രസകരമായി വായിച്ചാസ്വദിക്കാൻ കഴിയുന്ന ഒന്നാണ് ഈ കൃതി. അതിനുമപ്പുറം, പ്രതിസന്ധികളിൽ തളരാതെ ചിന്തിക്കാനും ജീവിതത്തെ അതിജീവിക്കാനും പ്രചോദനം നൽകുന്ന നിരവധി ചിന്തകൾ ഈ പുസ്തകത്തിൽ അടങ്ങിയിരിക്കുന്നു.

ഇനിയുമെത്രയോ മികച്ച രചനകൾ കൈരളിക്ക് സമ്മാനിക്കാൻ കഴിവുള്ള ഒരു എഴുത്തുകാരിയാണ് 'മയൂരപുരത്തെ മഹാറാണി'യിലൂടെ സഹൃദയരായ വായനക്കാരുടെ മുന്നിലേക്ക് എത്തുന്നത്. ഏറെ അഭിമാനത്തോടെ, ഈ പുസ്തകം ഞങ്ങൾ പ്രിയ വായനക്കാർക്കായി സമർപ്പിക്കുന്നു.

സ്നേഹത്തോടെ,

ബോധി ബുക്സ്

Comments

Popular posts from this blog

ഡോ. ഏവൂര്‍ മോഹന്‍ദാസ്

അമ്പലപ്പുഴയും കുഞ്ചൻ പെരുമകളും

ആത്മായനങ്ങളുടെ ഖസാക്ക് പുരസ്കാരം