കവിത
പെയ്തൊഴിയാതെ..
ജയശങ്കർ. വി
പഴമയുടെ മേൽക്കൂര ചോർന്നൊലിക്കുമ്പോൾ അവൾ ബാധ്യതയായിരുന്നു.
എങ്കിലും മണ്ണിന്റെ ഗന്ധമറിഞ്ഞു നാളെയുടെ വിത്തുകൾ പാകിയപ്പോൾ അവൾ പ്രാർത്ഥനയുടെ ഭാഗമായി.
ബാല്യത്തിലെന്നും കടലാസ് തോണികൾക്കൊപ്പം നനയാൻ കാത്തിരിപ്പിന്റെ നേരങ്ങൾ അവൾക്കായി കരുതിവെച്ചിരുന്നു.
പ്രളയനാളുകളിൽ ഭീതിയുടെ രാപ്പകലുകളില്‍ മുന്നറിയിപ്പായി അവൾ എത്തി.
ചിണുങ്ങിയും കരഞ്ഞും വരുമ്പോളും അവൾക്കെത്ര ഭാവങ്ങളാണ്...
നോക്കൂ, പരിഭവങ്ങളില്ലാതെ മണ്ണിനെ പുൽകി അവൾ പെയ്യുകയാണ്..
ജയശങ്കർ. വി
താനൂർ ദേവധാർ ഹയർസെക്കന്ററി സ്കൂളില്‍ ഹൈസ്കൂൾപഠനം. കാലിക്കറ്റ് സർവ്വകലാശാലയിൽ നിന്നും സാമ്പത്തികശാസത്രത്തിൽ ബിരുദവും, സാമൂഹിക ശാസ്ത്രത്തിൽ ബി. എഡും നേടി. ഇന്ദിരാഗാന്ധി ഓപ്പൺ യൂണിവേഴ്സിറ്റിയിൽ ചരിത്രത്തിൽ ബിരുദാനന്തര ബിരുദം ചെയ്യുന്നു.
മലപ്പുറം ജില്ലയിലെ കാടാമ്പുഴയാണ് സ്വദേശം. സ്കൂൾ അധ്യാപകൻ. ആനുകാലിക പ്രസിദ്ധീകരണങ്ങളിലും, സമൂഹമാധ്യമങ്ങളിലും എഴുതാറുണ്ട്.
Mob: 9645026074
Comments
Post a Comment