ഓച്ചിറ


ഓച്ചിറ പരബ്രഹ്മ ക്ഷേത്ര ഭരണ സമിതിയുടെ യോഗം കൂടുന്നതിനായി ഉദ്ദേശം എട്ട് പതിറ്റാണ്ടിന് മുമ്പ് നൽകിയ  നോട്ടീസ് കാണുക. ഇതിലെ പേരുകൾ ശ്രദ്ധിക്കുക. നായർ, ചാന്നാർ , പിള്ള , വാര്യർ, പണിക്കൻ , പണിക്കർ, നമ്പൂരി, മേനോൻ , താങ്കൾ, കുറുപ്പ്, ഉണ്ണിത്താൻ എന്നീ സ്ഥാന / തൊഴിൽ പേരുകൾ ഉള്ളവരെ ഇതിൽ കാണാം. അവർണ്ണനും സവർണ്ണനും Surnames ഉപയോഗിച്ചിരിക്കുന്നതായി കാണാം. സ്ഥാനപ്പേര് ഇല്ലാത്തവരും ഉണ്ട്. എന്നാൽ എല്ലാവരും ഒരുമയോടെ ഒരു നായരുടെ വസതിയിൽ ക്ഷേത്ര കാര്യങ്ങൾ ചർച്ച ചെയ്യാൻ ഒരുമിച്ച് കൂടുകയാണ്.  ആദ്യ കാല നവോത്ഥാന പ്രവർത്തകരുടെ ശ്രമഫലമായി നേടിയെടുത്ത സാഹോദര്യത്തിന്റെ ദൃഷ്ടാന്തമാണ് ഈ നോട്ടീസ്. ഈ സാഹോദര്യത്തെ പിന്നീട്  അട്ടിമറിച്ചത് ആരാണ്? ബ്രാമണ ഹെജിമണിയാണോ ? ഇക്കാര്യം ശ്രദ്ധയോടെ പഠന വിധേയമാക്കിയാൽ ഇതിന്റെ ഉത്തരവാദിത്വം മുഴുവനും ജാതി സംഘടനാ നേതാക്കൾക്കാണെന്ന് കാണാം. ഓരോ സംഘടനാ നേതാക്കളും അണികളെ അവകാശ സമര സന്നദ്ധരാക്കാനായി ബാക്കിയുള്ളവരും സർക്കാരും തങ്ങളെ വളഞ്ഞിട്ട് ആക്രമിക്കുന്നു എന്ന തരത്തിൽ സംസാരിക്കും. ഇത് പലരും വൈകാരികമായി എടുത്ത് ജാതി ചിന്തകളിൽ വ്യാപൃതരാകും. ഭിന്നിപ്പിക്കൽ കാർ ഇത് മുതലെടുത്ത് തമ്മിൽ അടിപ്പിക്കുന്നു.

Comments

Popular posts from this blog

അമ്പലപ്പുഴയും കുഞ്ചൻ പെരുമകളും

BODHI BOOKS News | പുസ്തക വാര്‍ത്ത

ഇതൾപ്പൊരുൾ | ആർ ജയറാം