ചെറുകഥ
ദത്താത്രേയം പി. പി ഗോവിന്ദ വാര്യര്‍ അങ്ങിനെ രാമനും ഗീതയും കൂടി ഒരു കുഞ്ഞിനെ ദത്തെടുക്കാന്‍ തീരുമാനിച്ചു. രാമന്‍ അദ്ധ്യാപകനും ഗീത ഒരു സ്ഥാപനത്തില്‍ ഗുമസ്ഥയുമാണ്. രണ്ടുപേര്‍ക്കും മാന്യമായ ശമ്പളം. ഒരേക്കറോളം പുരയിടവും ഇരു നില വീടും. സമ്പത്ത് ആവശ്യത്തിനുണ്ട്. അടുത്ത ബന്ധുക്കളായി ആരും തന്നെയില്ല. ചികിത്സയും വഴിപാടുകളും ഒരു പാട് നടത്തി. കാര്യമുണ്ടായില്ല. കുട്ടികളുണ്ടാവില്ല എന്ന് ഡോക്ടര്‍ മാര്‍ വിധിയെഴുതി. അവസാനകാലം ഒറ്റപ്പെടരുതല്ലോ. മാത്രമല്ല ഒരു അനാഥ കുട്ടിക്ക് പുതിയ ജീവിതവും ആകുമല്ലോ എന്നുകരുതിയാണ് നിന്ന് ദത്തെടുക്കാന്‍ തീരുമാനിച്ചത്. സുഹൃത്തുക്കളും പ്രോത്സാഹിപ്പിച്ചു. സര്‍ക്കാര്‍ മേല്‍നോട്ടത്തിലാണ് ദത്തു നടപടി. ഏതു കുട്ടിയെ കൊടുക്കണം എന്നുതീരുമാനിക്കുന്നത് വരെ ആധികൃതരാണ്. ദത്തെടുക്കുന്നതിന് ഒത്തിരി നൂലാമലകളും വ്യവസ്ഥകളും ഉണ്ട്. ഇടക്കുവച്ച് കുട്ടിയെ ഉപേക്ഷിക്കില്ല എന്നുറപ്പു വരുത്താന്‍ കുട്ടിയുടെ പേരില്‍ ഭൂമി എഴുതിവക്കണം. വീട്ടില്‍ കുട്ടിയെ വളര്‍ത്തുവാനുള്ള സാഹചര്യങ്ങള്‍ ഉണ്ടോ എന്ന് സാമൂഹ്യനീതി വകുപ്പിന് ബോദ്ധ്യപ്പെടണം. ഡോക്ടറുടേയും വില്ലേജ് ഓഫീസറുടേയും സര്‍ട്ടിഫിക്ക...