ആശാന്‍ സ്മൃതി
ആശാന്‍സ്മൃതിയും കവിതാലാപനവും സെമിനാറും
ഹരിപ്പാട്: പ്രാദേശിക ചരിത്രകാരന്മാരുടെയും പഠിതാക്കളുടെയും കൂട്ടായ്മയായ നാട്ടെഴുത്തുകൂട്ടത്തിന്‍റെ ആഭിമുഖ്യത്തില്‍ മഹാകവി കുമാരനാശാന്‍റെ 98-ാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് 'ആശാന്‍കവിത: അന്വേഷണം ആലാപനം ആസ്വാദനം' എന്ന പേരില്‍ 'ആശാന്‍ സ്മൃതി' സംഘടിപ്പിക്കുന്നു.
ഹരിപ്പാട് തെക്കേനടയിലെ പ്രൈവറ്റ് ട്യൂഷന്‍ സെന്‍ററില്‍ (16.01.2022) ഞായറാഴ്ച 3.30ന് പ്രൊഫ. പ്രയാര്‍ രാധാകൃഷ്ണക്കുറുപ്പ് പരിപാടികള്‍ ഉദ്ഘാടനം ചെയ്യും. പ്രൊഫ. എംഎന്‍ ശ്രീകണ്ഠന്‍ ആദ്ധ്യക്ഷം വഹിക്കും.
പ്രൊഫ. കോഴിശ്ശേരി രവീന്ദ്രനാഥ്, ഡോ. വി. ബി പ്രസാദ്, സുരേഷ് മണ്ണാറശ്ശാല, അനാമിക ഹരിപ്പാട്, പത്തിയൂര്‍ ശ്രീകുമാര്‍, എന്‍. ശ്രീകുമാര്‍, മുതുകുളം ഉണ്ണികൃഷ്ണന്‍, കരുവാറ്റ പങ്കജാക്ഷന്‍,
സെല്‍വറാണി, സത്യശീലന്‍ കാര്‍ത്തികപ്പള്ളി, അഡ്വ. ഒ. ഹാരിസ്, അഡ്വ. അമല്‍രാജ്, മഹി ഹരിപ്പാട്, മംഗലം സഞ്ജയന്‍, മായാവാസുദേവ്, ഷാജി മാധവന്‍, ശ്രീരഞ്ജിനി എല്‍, ജി. സുഗത നൂറനാട്, ബിനു വിശ്വനാഥ്, സുജാത സരോജം, മായാ വാസുദേവ്, കണ്ടല്ലൂര്‍ ലാഹിരി തുടങ്ങിയവര്‍ പങ്കെടുക്കും.
-ഹരികുമാര്‍ ഇളയിടത്ത്
9447304886
Comments
Post a Comment