Posts

ഡോ. ഏവൂര്‍ മോഹന്‍ദാസ്

Image
നാട്ടുനന്മകളെ ഹൃദയത്തിലേറ്റി ശാസ്ത്രകാരന്‍ ഇനി ഗ്രന്ഥകാരനുമാണ്..  നവമാധ്യമങ്ങളെ ഗൗരവത്തോടെയും ഉത്തരവാദിത്തബോധത്തോടെയും സമീപിക്കുന്ന ചുരുക്കം ചിലരെങ്കിലുമുണ്ട്. അവര്‍ക്കിടയില്‍ ശ്രദ്ധേയനാണ് ഡോ. ഏവൂര്‍ മോഹന്‍ദാസ്. പലപ്പോഴായി സ്വന്തം ഫേസ്ബുക്ക് വാളിലും ബ്ലോഗിലും അദ്ദേഹം എഴുതിയ കുറിപ്പുകള്‍ ചിന്തയുടെയും നിരീക്ഷണ പടുത്വത്തിന്‍റെയും അനന്യതകൊണ്ട് അനുവാചകരുടെ പ്രശംസക്ക് നേരത്തേതന്നെ പാത്രമായതാണ്. നിശിതമായ സാമൂഹിക വിമര്‍ശനങ്ങളും നിരീക്ഷണങ്ങളും യുക്തിബോധത്തോടെ അവതരിപ്പിച്ചിട്ടുള്ള പ്രസ്തുത കുറിപ്പുകള്‍ സമഗ്രമായി സമാഹരിച്ചതാണ് ഉള്‍ക്കാഴ്ചകള്‍ എന്നപേരില്‍ പുസ്തകമായി പ്രസിദ്ധീകരിക്കുന്നത്. പ്രതിപാദ്യവിഷയത്തെ അടിസ്ഥാനമാക്കി മൂന്നു ഭാഗങ്ങങ്ങളായി തിരിച്ചിരിക്കുന്ന പുസ്തക സമുച്ചയത്തിലെ ഒന്നാം ഭാഗമാണ് 'ഉള്‍ക്കാഴ്ചകള്‍ : സാമൂഹികം' എന്ന പുസ്തകം. സാംസ്കാരികം, ആത്മീയം എന്നീ വിഷയങ്ങളാണ് മറ്റു രണ്ടുഭാഗങ്ങളുടെ ഉള്ളടക്കം. യുക്തിക്കും ശാസ്ത്രബോധത്തിനും ഇണങ്ങുന്ന നിരീക്ഷണങ്ങളാണ് പുസ്തകത്തിന്‍റെ പ്രധാന സവിശേഷത. നമ്മുടെ പൊതുബോധത്തെ തിരുത്തുവാനും നോക്കുപാടുകളില്‍ കാതലായ വ്യതിയാനം വരുത്താനും ഉതകുന്നവയാണ് ഇതില...

കവിത

Image
മഴ ലീന മാത്യു മഴ                                                    ആകാശച്ചരിവിൽ നിന്ന്                ഹൃത്തന്ത്രിയിൽ നിന്നുതിരുന്ന                              താളം പോലെ                                            താഴേയ്ക്കു വാർന്നു                                          വീഴുന്ന                                              അനാദിയാമൊരു                        ...

പനച്ചൂരാന്‍ സ്മൃതി

Image
ഓര്‍മ്മ  'പനച്ചൂരാന്‍ ഓണാട്ടുകരഭാഷയെ സാംസ്കാരിക പ്രതിരോധമാക്കി' പത്തിയൂര്‍: സാംസ്കാരിക രംഗത്ത് അധീശത്വം പുലര്‍ത്തുന്ന ഉത്തരകേരളത്തിന്‍റെ ഭാഷയെ, വിശിഷ്യ, വളളുവനാടന്‍ ശൈലിയെ പ്രതിരോധിച്ച് സ്വന്തം പ്രദേശത്തിന്‍റെ സ്വത്വവും ഭാഷയും ശൈലിയും പ്രയോഗവും കവിതകളിലും ചലച്ചിത്ര - ലളിത ഗാനങ്ങളിലും കൊണ്ടുവന്ന എഴുത്തുകാരനാണ് അനില്‍ പനച്ചൂരാനെന്ന് കേരള യൂണിവേഴ്സിറ്റി ബോര്‍ഡ് ഓഫ് സ്റ്റഡീസ് മെമ്പര്‍ ഡോ. സജിത് ഏവൂരേത്ത്. കവി അനില്‍ പനച്ചൂരാന്‍റെ വിയോഗത്തിന്‍റെ മുപ്പതാം തിഥിയോടനുബന്ധിച്ച് പ്രാദേശിക ചരിത്രകാരന്മാരുടെയും എഴുത്തുകാരുടെയും കൂട്ടായ്മയായ നാട്ടെഴുത്തുകൂട്ടത്തിന്‍റെ ആഭിമുഖ്യത്തില്‍ ആറാട്ടുകുളങ്ങര കളിത്തട്ടില്‍ നടന്ന 'പനച്ചൂരാന്‍ സ്മൃതി'യില്‍ 'ഓണാട്ടുകരഭാഷയുടെ ചൈതന്യം പനച്ചൂരാന്‍ കൃതികളില്‍' എന്നവിഷയത്തില്‍ മുഖ്യ പ്രഭാഷണം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം. ഓണാട്ടുകരയുടെ ജൈവപരിസരത്തു നിന്നുളള വാക്കുകളും ചൊല്ലുകളും ശൈലികളുമാണ് പനച്ചൂരാന്‍ കടം കൊണ്ടത്. വിടുവായന്‍ തവള, സൂചിമുഖിക്കുരുവി, നടവരമ്പോര്‍മ്മയില്‍ കണ്ടു തുടങ്ങിയ ധാരാളം പ്രയോഗങ്ങള്‍ അദ്ദേഹത്തിന്‍റെ രചനകളെ ചൈതന്യവത്താക്കി...

അനില്‍ പനച്ചൂരാന്‍ | വില്‍ക്കുവാല്‍ വെച്ചിരിക്കുന്ന പക്ഷികള്‍

Image
 

BODHI BOOKS News | പുസ്തക വാര്‍ത്ത

Image
publish your dreams through bodhi books നൂറു പുഷ്പങ്ങൾ വിരിയട്ടെ.. പണം മുടക്കാതെയും സ്വയം  പ്രസിദ്ധീകരിക്കാം* പുസ്തകം എന്ന സ്വപ്നം പൂവണിയട്ടെ. ഉളളിലെ സർഗ്ഗാത്മകതയെ കടലാസിലേക്ക് പകർത്തൂ. ബാക്കി ജോലികൾ ഞങ്ങൾ ചെയ്തുതരാം. ലളിതമായ വ്യവസ്ഥകൾ, കുറഞ്ഞ തുക, കൂടുതൽ പുസ്തകം !! Technical Details  Size: 1/8 | Pages: 100 ( + എത്രയുമാവാം) | Paper: 70 gsm, Sun shade, glosy | Cover: 300 gsm, 4 Colour, with Matte lamination | Inside Print: Black / white | Perfect Binding | ISBN with Barcode | QR Code | വിശദവിവരങ്ങള്‍ക്ക് വിളിക്കുക • BODHI BOOKS • Black Coffie Imprints • Pragathi Books • Pacha Books • Perakka Media bodhibooks03@gmail.com, editorbodhibooks@gmail.com 9447304886, 9061108334, 8281602886 (whatsapp) ______________________________ * Self Publishing Scheme ■ നിങ്ങളുടെ പുസ്തകങ്ങൾ self-publishing രീതിയിൽ പ്രസിദ്ധീകരിക്കുന്നതിനും വിൽക്കുന്നതിനും ബോധി ബുക്സ് നിങ്ങളെ സഹായിക്കുന്നു.   ■ പ്രസിദ്ധീകരണ രംഗത്തെ നൂതന സങ്കേതകങ്ങൾ  ഉപയോഗിച്ച്, ഉള്ളടക്കം, പുറംചട്ട എന്നിവയുടെ രൂപകൽ...

അരിപ്പാട് മഹാക്ഷേത്രം | Haripad Temple

Image
 ക്രിസ്ത്യന്‍ യുവകവി രചിച്ച "അഗ്നിയാല്‍ ആക്രാന്തമായ അരിപ്പാട്ട് മഹാക്ഷേത്രം" മനോജ് മനയില്‍ നൂറു വര്‍ഷം മുമ്പ് ഹരിപ്പാട് മഹാക്ഷേത്രം അഗ്നിക്കിരയായപ്പോള്‍ ആ ദാരുണസംഭവത്തെ അവലംബിച്ചെഴുതിയ ലഘുകാവ്യ ഗ്രന്ഥമാണ് "അഗ്നിയാല്‍ ആക്രാന്തമായ അരിപ്പാട്ട് മഹാക്ഷേത്രം." അന്നത്തെ യുവകവിയും ക്രിസ്ത്യാനിയുമായ കാർത്തികപ്പള്ളി വി. ജി ഉമ്മൻപിള്ളയാണ്‌ കാവ്യം രചിച്ചിരിക്കുന്നത്. കാർത്തികപ്പള്ളിയിലെ ജി. രാമപ്പൈ ആണ്‌ പ്രസാധകൻ. 1096-ൽ ഹരിപ്പാടുള്ള താരക എന്നു പേരുള്ള പ്രസ്സിലാണ്‌ ഈ കാവ്യം അച്ചടിച്ചിരിക്കുന്നത്. പ്രസ്സിന്‍റെ പേരില്‍ സ്ഥലനാമം രേഖപ്പെടുത്തിയത് അരിപ്പാട് എന്നല്ല, ഹരിപ്പാട് എന്നുതന്നെയാണ്. മണ്ണൂർ പത്മനാഭപിള്ളയാണ് ഗ്രന്ഥത്തിന്‌ അവതാരിക രചിച്ചിരിക്കുന്നത്.  | നൂറുകൊല്ലം മുമ്പിറങ്ങിയ പതിപ്പിന്‍റെ recto page  കൊല്ലവർഷം 1096 വൃശ്ചികം 22-ാം തീയതി (1920 ഡിസംബർ 7) ആയിരുന്നു‌ ഹരിപ്പാട് ക്ഷേത്രം അഗ്നിക്കിരയായത്. ഈ വരുന്ന 2020 ഡിംസബര്‍ ഏഴിന് ഹരിപ്പാട് ക്ഷേത്രത്തിലെ അഗ്നിബാധയ്ക്ക് നൂറു വര്‍ഷം തികയുന്നു. പുസ്തകത്തിന്‌ അവതാരിക രചിച്ചിരിക്കുന്ന തീയതി 1096 കുംഭം 17-ാം തീയതി (1921 ഫെബ്രുവരി 28) ആണ്...

അനില്‍ പനച്ചൂരാന്‍

Image