കവിത
മഴലീന മാത്യു
മഴ ആകാശച്ചരിവിൽ നിന്ന് ഹൃത്തന്ത്രിയിൽ നിന്നുതിരുന്ന താളം പോലെ താഴേയ്ക്കു വാർന്നു വീഴുന്ന അനാദിയാമൊരു സംഗീതം..
മണ്ണിലെ പച്ചപ്പിലെവിടെയോ മഷിത്തണ്ടിൽ വീണു നിറഞ്ഞ് കൊച്ചു കൊച്ചു തെറ്റുകളും അക്ഷരപൂക്കളും മായ്ച്ചു പിന്നേയുമെഴുതുവാൻ തൊട്ടു നിൽക്കുന്നൊരു പ്രപഞ്ച ഗീതം..
പിന്നെയും പെയ്യുകയാണ് മഴ കാർമേഘത്തിൻ മാറു ചുരന്ന് സുകൃതമായ് പൊഴിയുന്ന മഴ
ഏതു വരണ്ട മണലിലും ജീവന്റെ പച്ചയെ പൊടിപ്പിച്ച് പൂക്കളായി തീർത്ത് സൂര്യനെ നോക്കി ചിരിക്കാൻ പെയ്തു നിറയുന്നു മഴ
ഇഷ്ടം..
••
ചെങ്ങന്നൂര്‍ വിദ്യാരംഗം കലാവേദി രചനാമത്സരത്തില്‍ ഒന്നാം സമ്മാനം നേടിയ കവിത
super
ReplyDeleteനല്ല വരികൾ
👍👍👍
ReplyDelete