Posts

Showing posts from January, 2021

അനില്‍ പനച്ചൂരാന്‍ | വില്‍ക്കുവാല്‍ വെച്ചിരിക്കുന്ന പക്ഷികള്‍

Image
 

BODHI BOOKS News | പുസ്തക വാര്‍ത്ത

Image
publish your dreams through bodhi books നൂറു പുഷ്പങ്ങൾ വിരിയട്ടെ.. പണം മുടക്കാതെയും സ്വയം  പ്രസിദ്ധീകരിക്കാം* പുസ്തകം എന്ന സ്വപ്നം പൂവണിയട്ടെ. ഉളളിലെ സർഗ്ഗാത്മകതയെ കടലാസിലേക്ക് പകർത്തൂ. ബാക്കി ജോലികൾ ഞങ്ങൾ ചെയ്തുതരാം. ലളിതമായ വ്യവസ്ഥകൾ, കുറഞ്ഞ തുക, കൂടുതൽ പുസ്തകം !! Technical Details  Size: 1/8 | Pages: 100 ( + എത്രയുമാവാം) | Paper: 70 gsm, Sun shade, glosy | Cover: 300 gsm, 4 Colour, with Matte lamination | Inside Print: Black / white | Perfect Binding | ISBN with Barcode | QR Code | വിശദവിവരങ്ങള്‍ക്ക് വിളിക്കുക • BODHI BOOKS • Black Coffie Imprints • Pragathi Books • Pacha Books • Perakka Media bodhibooks03@gmail.com, editorbodhibooks@gmail.com 9447304886, 9061108334, 8281602886 (whatsapp) ______________________________ * Self Publishing Scheme ■ നിങ്ങളുടെ പുസ്തകങ്ങൾ self-publishing രീതിയിൽ പ്രസിദ്ധീകരിക്കുന്നതിനും വിൽക്കുന്നതിനും ബോധി ബുക്സ് നിങ്ങളെ സഹായിക്കുന്നു.   ■ പ്രസിദ്ധീകരണ രംഗത്തെ നൂതന സങ്കേതകങ്ങൾ  ഉപയോഗിച്ച്, ഉള്ളടക്കം, പുറംചട്ട എന്നിവയുടെ രൂപകൽ...

അരിപ്പാട് മഹാക്ഷേത്രം | Haripad Temple

Image
 ക്രിസ്ത്യന്‍ യുവകവി രചിച്ച "അഗ്നിയാല്‍ ആക്രാന്തമായ അരിപ്പാട്ട് മഹാക്ഷേത്രം" മനോജ് മനയില്‍ നൂറു വര്‍ഷം മുമ്പ് ഹരിപ്പാട് മഹാക്ഷേത്രം അഗ്നിക്കിരയായപ്പോള്‍ ആ ദാരുണസംഭവത്തെ അവലംബിച്ചെഴുതിയ ലഘുകാവ്യ ഗ്രന്ഥമാണ് "അഗ്നിയാല്‍ ആക്രാന്തമായ അരിപ്പാട്ട് മഹാക്ഷേത്രം." അന്നത്തെ യുവകവിയും ക്രിസ്ത്യാനിയുമായ കാർത്തികപ്പള്ളി വി. ജി ഉമ്മൻപിള്ളയാണ്‌ കാവ്യം രചിച്ചിരിക്കുന്നത്. കാർത്തികപ്പള്ളിയിലെ ജി. രാമപ്പൈ ആണ്‌ പ്രസാധകൻ. 1096-ൽ ഹരിപ്പാടുള്ള താരക എന്നു പേരുള്ള പ്രസ്സിലാണ്‌ ഈ കാവ്യം അച്ചടിച്ചിരിക്കുന്നത്. പ്രസ്സിന്‍റെ പേരില്‍ സ്ഥലനാമം രേഖപ്പെടുത്തിയത് അരിപ്പാട് എന്നല്ല, ഹരിപ്പാട് എന്നുതന്നെയാണ്. മണ്ണൂർ പത്മനാഭപിള്ളയാണ് ഗ്രന്ഥത്തിന്‌ അവതാരിക രചിച്ചിരിക്കുന്നത്.  | നൂറുകൊല്ലം മുമ്പിറങ്ങിയ പതിപ്പിന്‍റെ recto page  കൊല്ലവർഷം 1096 വൃശ്ചികം 22-ാം തീയതി (1920 ഡിസംബർ 7) ആയിരുന്നു‌ ഹരിപ്പാട് ക്ഷേത്രം അഗ്നിക്കിരയായത്. ഈ വരുന്ന 2020 ഡിംസബര്‍ ഏഴിന് ഹരിപ്പാട് ക്ഷേത്രത്തിലെ അഗ്നിബാധയ്ക്ക് നൂറു വര്‍ഷം തികയുന്നു. പുസ്തകത്തിന്‌ അവതാരിക രചിച്ചിരിക്കുന്ന തീയതി 1096 കുംഭം 17-ാം തീയതി (1921 ഫെബ്രുവരി 28) ആണ്...

അനില്‍ പനച്ചൂരാന്‍

Image
 

അനില്‍ പനച്ചൂരാന്‍

Image
ഉള്ളുരുക്കത്തിന്‍റ കവിതക്കെട്ടുകള്‍ ഹരികുമാര്‍ ഇളയിടത്ത്  മലയാളത്തിനെ സംബന്ധിച്ച് ഉളളുരുക്കത്തിന്‍റെ ദിനങ്ങളാണ് പോയവാരങ്ങള്‍. മഹമാരിയുടെ നീരാളിപ്പിടുത്തത്തില്‍പ്പെട്ട് കവികുലത്തിലെ പ്രിയപ്പെട്ട സുഗതകുമാരി ടീച്ചറും നീലംപേരൂര്‍ മധുസൂദനന്‍ നായരും ജീവിതകാവ്യത്തിന് അടിവരയിട്ടു. ഇപ്പോഴിതാ നിറവേദനയായി അനില്‍ പനച്ചൂരാനും വിടപറഞ്ഞിരിക്കുന്നു. കമ്യൂണിസത്തിന്‍റെ പുറന്തോടിനുളളില്‍ പൂഴ്ന്നിറങ്ങിയിരിക്കുന്നവരില്‍ നിന്നു മാത്രമേ വിപ്ലവവീര്യമുളള വരികള്‍ പിറവികൊളളൂ എന്നു ധരിച്ചിരുന്നവരെയാകെ അത്ഭുതപ്പെടുത്തുക മാത്രമല്ല, ഉദാത്തമായ മനുഷ്യ സ്നേഹമാണ് യഥാര്‍ത്ഥ വിപ്ലവമെന്നു പാടിക്കൊടുത്ത് മലയാളക്കരയിലെ ആബാലവൃദ്ധരെക്കൊണ്ടും ആ വരികള്‍ ഏറ്റു ചൊല്ലിക്കുകയും ചെയ്ത പുതുകാലത്തിന്‍റെ കവിയാണ് കഴിഞ്ഞ ജനുവരി 3ന് അപ്രതീക്ഷിതമായി വിടപറഞ്ഞ അനില്‍ പനച്ചൂരാന്‍. >> അന്യാദൃശമായ പ്രതിഭ അക്ഷരാര്‍ത്ഥത്തില്‍ കാവ്യലോകത്തെ ഒരു പ്രതിഭാസമായിരുന്നു പനച്ചൂരാന്‍. ആകെയെഴുതിയത് നൂറോളം വരുന്ന കവിതകള്‍ മാത്രം. ലക്ഷണമൊത്ത ഒരു ഖണ്ഡകാവ്യത്തിലും താഴെ! ഒപ്പം, ഏതാണ്ട്, നൂറ്റമ്പതോളം വരുന്ന സിനിമാപ്പാട്ടുകളും നാടക ഗാനങ്ങളും മാത്രം. അദ്ദേഹ...

കവിത

Image
സ്വപ്നവും യാത്രയും  • സതീശന്‍ ബി പ്രതീക്ഷകൾ കോർത്തിണക്കി സ്വപ്നം കാണാൻ പഠിച്ചപ്പോൾ കണ്ട സ്വപ്നങ്ങളിലെ കാഴ്ചകളും  അതിലെ സത്യങ്ങളും തേടിയുള്ള  യാത്രകളായിരുന്നു . പിന്നീട് അവസാനിക്കാത്ത യാത്രകളിലെ അവസാനിക്കാത്ത  വഴികളെതേടി പിന്നെയും യാത്ര. കണ്ടറിഞ്ഞ സത്യങ്ങൾ  പലതും സ്വപ്നത്തിൽ കണ്ടതിന്റെ വിപരീതങ്ങളായിരുന്നു പലതും പലർക്കും വേണ്ടി എഴുതപ്പെട്ടതോ  കൂട്ടിച്ചേർത്തതോ സ്വന്തമായി കൽപ്പിക്കപ്പെട്ടതോ  ആയിരുന്നു. അവചരിത്രമായി  പഠനവിഷയമായി പഠിച്ചതിൽ പലതും അസത്യമെന്ന് കാലം പഠിപ്പിച്ചു. വീണ്ടും സ്വപ്നം കാണുമെന്ന് പേടിച്ച് ഉറങ്ങാതിരിന്നു പണ്ടു നടന്നകന്ന വഴികളിലാകെ അസ്വാതന്ത്ര്യത്തിന്റെ വെടിയൊച്ചകളും മരണഭയത്താൽ ഭീതിപൂണ്ട  മുഖങ്ങളുമായിരുന്നു. ആ ഭീതിയിൽ മിഴിപൂട്ടി ഉറങ്ങാനായ് ... കനവുകൾ കാണാതെ ഉണരാതുറങ്ങുവാൻ...

Bodhi Books News | ബോധി പുസ്തക വാര്‍ത്ത

Image
 പുസ്തകം | പഠനം ഗുരുപഥങ്ങളിലൂടെ യോഗചരിത്രത്തിന്‍റെ അപൂര്‍വ്വ ഏടുകളിലേക്ക് 2021 ജനുവരി 31ന് പ്രസിദ്ധീകരിക്കുന്നു. എന്‍ ഗോപാലകൃഷ്ണന്‍ അരനൂറ്റാണ്ടിനിടയില്‍ വിവിധ പ്രസിദ്ധീകരണങ്ങളില്‍ എഴുതിയ ലേഖനങ്ങളുടെ സമാഹാരമാണ് 'ഗുരുപഥങ്ങളിലൂടെ യോഗചരിത്രത്തിന്‍റെ അപൂര്‍വ്വ ഏടുകളിലേക്ക്' എന്ന പുസ്തകം.  ഗുരുദേവ ചരിത്രത്തിലെയും യോഗചരിത്രത്തിലെയും ഇതുവരെയറിയാത്ത അനേക സന്ദര്‍ഭങ്ങളും സംഭവങ്ങളും വസ്തുനിഷ്ഠമായി ഇതില്‍ ഉളളടങ്ങിയിരിക്കുന്നു. ഗവേഷകര്‍ക്കും ചരിത്ര വിദ്യാര്‍ത്ഥികള്‍ക്കുമെന്നപോലെ സാധാരണ വായനക്കാര്‍ക്കും ഏറെ ഉപകാരപ്രദമായ ഗ്രന്ഥം. ലളിതമായ ആഖ്യാനം. മുന്നൂറില്‍പ്പരം പേജുകള്‍. അപൂര്‍വ്വ ചിത്രങ്ങള്‍. വില: ₹ 350                                      പ്രസിദ്ധീകരണം: ബോധി ബുക്സ്                      വിതരണം: സംഘമിത്ര                                        ...