എഴുത്തുകൂട്ടം പുരസ്കാരം


എഴുത്തുകൂട്ടം പുരസ്കാരം 2023




നിബന്ധനകളും നിര്‍ദ്ദേശങ്ങളും

• രചനകള്‍ 
ezhuthukoottamalpy@gmail.com എന്ന വിലാസത്തില്‍ അയക്കണം

• രചനകൾ ലഭിക്കേണ്ട അവസാന തീയതി 2023 ജനുവരി 31 

• കഥ, കവിത, പുസ്തക നിരൂപണം, ലേഖനം, ചിത്രം, കാർട്ടൂൺ, നാടകം (20 മിനിട്ട്), തിരക്കഥ 5മിനിറ്റ് (ഷോർട്ട് ഫിലിം) എന്നിവയ്ക്ക് ആയിരിക്കും പുരസ്കാരങ്ങൾ നൽകുക

• അംഗത്വ ഫീസടച്ച് എഴുത്തുകൂട്ടം ആലപ്പുഴ അംഗങ്ങളായവർക്ക് മാത്രമാണ് മത്സരത്തിൽ പങ്കെടുക്കാൻ ആവുക. 

• ഓരോ വിഭാഗത്തിലും ഒന്നാം സ്ഥാനം നേടുന്ന ആൾക്ക് മാത്രമായിരിക്കും പുരസ്കാരം.

• ആര്‍ട്ടിസ്റ്റ് ഗോപകുമാര്‍ രൂപകല്പന ചെയ്ത ശിൽപം, പ്രശസ്തിപത്രം എന്നിവ ഉൾപ്പെടുന്നതായിരിക്കും പുരസ്കാരം. 


2022 ഡിസംബർ 31നുള്ളിൽ ഫേസ്ബുക്കിലോ നവമാധ്യമങ്ങളിലെ പോസ്റ്റ് ചെയ്തതോ (ഓണ്‍ലൈന്‍ മാധ്യമങ്ങള്‍) / അച്ചടി മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചതോ ആയ രചനകളാണ് പുരസ്കാരത്തിന് പരിഗണിക്കുക. 

• ഓരോ ഇനത്തിലും മത്സരാര്‍ത്ഥികളുടെ ഒരു മികച്ച രചന മാത്രമേ അയക്കാവൂ.

• കവിത 24 വരിയിൽ കവിയരുത്. കഥ അഞ്ചു പേജിനുള്ളിൽ നിൽക്കുന്നത് ആയിരിക്കണം. പുസ്തക നിരൂപണം മൂന്നു പേജുകവിയരുത്. ലേഖനം അഞ്ചുപേജിനുള്ളിൽ നിൽക്കണം.


• മൂന്നു പേർ വീതം അടങ്ങിയതായിരിക്കും ജഡ്ജിംഗ് പാനൽ. പ്രത്യേകം തയ്യാറാക്കിയ സ്കോർ ഷീറ്റ് വഴിയാവും മൂല്യനിർണയം നടക്കുക.

• രചനകൾ, കോഡ് നമ്പർ നല്‍കിയാണ് വിലയിരുത്തലിനായി ജഡ്ജിംഗ് പാനലിന് നൽകുന്നത്.

• പുസ്തക നിരൂപണത്തിന് ആധാരമായ പുസ്തകം വേണ്ടിവന്നാൽ ജഡ്ജസിന് പരിശോധിക്കാൻ നിരൂപകന്‍ /മത്സരാര്‍ത്ഥി എത്തിച്ചു നൽകേണ്ടതാണ്. 

• 2023 മാര്‍ച്ച് 5നു നടക്കുന്ന വാര്‍ഷിക സമ്മേളനത്തില്‍ വിജയികള്‍ക്ക് പുരസ്കാരം വിതരണം ചെയ്യും.



കൂടുതല്‍ വിവരങ്ങള്‍ക്ക്: 9061108334,  8113833889, 9446374956, 9946059187

Comments

Popular posts from this blog

അമ്പലപ്പുഴയും കുഞ്ചൻ പെരുമകളും

BODHI BOOKS News | പുസ്തക വാര്‍ത്ത

ഇതൾപ്പൊരുൾ | ആർ ജയറാം