ഞായറാഴ്ച കവിത
ദാഹജലം
പ്രഭകുമാര്‍ മാവേലിക്കര
ഒരുതുള്ളി ദാഹജലത്തിനായ് കേഴുന്ന വേഴാമ്പലേ നിൻ്റെ വരളുന്ന കണ്ഠത്തിൽ നിന്നുയരുന്ന തേങ്ങലുകൾ കേട്ടെൻ നെഞ്ചമാകെ തരിച്ചു പോയി ജീവൻ്റെ തുടിപ്പിനായി
ഒരു തുള്ളി വെള്ളം നിൻ നാവിൽ നനയ്ക്കാനില്ലാതെ വരളുന്നു പുഴകളും നദികളുമെല്ലാം നമ്മൾ ചെയ്ത കർമ്മഫലമാണ് ഇന്നിതൊക്കെ എന്ന് ഞാനറിഞ്ഞു ഇന്നി മണ്ണിൻ്റെ ചൂടിൽ കാലിടറുമ്പോൾ..
പ്രഭകുമാര്‍ മാവേലിക്കര
👌🏻പ്രഭ ചേട്ടാ🙏🏼
ReplyDelete