ഡോ. ഏവൂര്‍ മോഹന്‍ദാസ്
കൂടാതെ സാംസ്കാരിക വിഷയത്തില്‍ ഉള്പ്പെടുത്താവുന്നതും ആത്മസ്പര്‍ശമുള്ളതുമായ ചില സര്‍ഗ്ഗാത്മക രചനകളും ഈ പുസ്തകത്തില്‍ ഉള്‍പ്പെടുന്നു. നരച്ചകുട തുടങ്ങിയവ ആ ഗണത്തില്‍ പെട്ടവയാണ്.
ഭാരതീയ ജീവിത്തില്‍ ആത്മീയത ഏറെ തെറ്റുദ്ധരിക്കപ്പെട്ട ഒരു വാക്കാണ്. നാം അംഗീകരിച്ചാലും ഇല്ലെങ്കിലും ഭാരതീയ ജീവിതത്തില്‍ അത് ചെലുത്തിയിട്ടുള്ള സ്വാധീനം അനന്യമാണ്. എന്നാല്‍ ആത്മീയതയെ വില്പനച്ചരക്കാക്കുന്ന ആത്മീയ ദല്ലാളന്മാരെ തുറന്നെതിര്‍ക്കാന്‍ ഡോ. ഏവൂര്‍ മോഹന്‍ദാസ് ധൈര്യമായി മുന്നോട്ടുവരുന്നു. ദേശീയതയെ ഏറെ ബഹുമാനിച്ചും ഭാരതീയ പൈതൃകത്തിന്റെ നാരായവേരിലേക്ക് ആണ്ടുപൂണ്ടിറങ്ങിച്ചെന്ന് നേരുകള്‍ കാട്ടിത്തന്നും അദ്ദേഹം യാഥാസ്ഥിതികരുടെ വിതണ്ഡവാദങ്ങളെ ചോദ്യം ചെയ്യുകയും ഉചിതോത്തരങ്ങളരുളി നാവടപ്പിക്കുകയും ചെയ്യുന്നു.
ബോധി ബുക്സാണ് പുസ്തകത്തിന്റെ പ്രസാധകര് (https://bodhibookspublic.blogspot.com/2021/01/bodhi-books-news_22.html)
ഡോ. ഏവൂര്‍ മോഹന്‍ദാസ് ജീവരേഖ
1959 മെയ് 7 ന് മദ്ധ്യതിരുവിതാംകൂറിലെ കാര്‍ത്തികപ്പള്ളി താലൂക്കില്‍പ്പെട്ട ഏവൂരില്‍ ജനിച്ചു. അച്ഛന് എന്‍. ശ്രീധരന്‍നായര്‍, അമ്മ: എല്‍. ചെല്ലമ്മ. ബിരുദ തലംവരെ നാട്ടില്‍ പഠിച്ചു. ബനാറസ് ഹിന്ദു സര്‍വ്വകലാശാലയില്‍ നിന്നും ബിരുദാനന്തര ബിരുദം നേടിയശേഷം 1983-ല്‍ കേന്ദ്ര ആണവോര്ജ്ജവകുപ്പിന് കീഴില്‍ മുംബൈയിലുള്ള BARC ട്രെയിനിംഗ് സ്കൂളില്‍ ചേര്‍ന്നു. തുടര്‍ന്ന്, തമിഴ്നാട്ടിലെ കല്‍പ്പാക്കത്തുള്ള ഇന്ദിരാഗാന്ധി സെന്റര്‍ ഫോര്‍ അറ്റോമിക് റിസര്‍ച്ചില്‍ സയന്റിഫിക് ഓഫീസറായി. മദ്രാസ് സര്‍വ്വകലാശാലയില്‍ നിന്നും പി.എച്ച്.ഡി. നേടി. ഇംഗ്ലണ്ടിലെ കേംബ്രിഡ്ജ് സര്‍വ്വകലാശാലയില്‍ റിസര്‍ച്ച് അസ്സോസിയേറ്റ് ആയിരുന്നു. ശാസ്ത്രഗവേഷണ മേഖലയില്‍ നിരവധി പ്രബന്ധങ്ങള്‍ രചിക്കുകയും റിസര്‍ച്ച് ഗൈഡായി പ്രവര്‍ത്തിക്കുകയും ചെയ്തു. 36 വര്‍ഷത്തെ സര്‍വ്വീസിനുശേഷം 2019 മേയില്‍ ജോലിയില്‍ നിന്നും വിരമിച്ചു.
ആത്മീയവിഷയങ്ങളിലും കഥകളി സാഹിത്യത്തിലും ഗവേഷണാത്മക മായ ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ശ്രീമദ് ഭഗവദ്ഗീതയെക്കുറിച്ചും നള ചരിതം ആട്ടക്കഥയെക്കുറിച്ചും നടത്തിയിട്ടുള്ള പഠനങ്ങള്‍ പ്രസിദ്ധീകരണ ത്തിന് തയ്യാറാകുന്നു. നവമാദ്ധ്യമങ്ങളിലൂടെ ആശയസം വേദനത്തില്‍ സജീവമാണ്. 'ദേവായനം' എന്ന ഭക്തിഗാന ആല്‍ബത്തിന്റെ രചനയും നിര്‍മ്മാണവും നിര്‍വഹിച്ചു. ഇപ്പോള്‍ കുടുംബവുമൊത്ത് ജന്മനാട്ടില് താമസിക്കുന്നു.
ഭാര്യ: ഷീജ. മക്കള്‍: അരവിന്ദ് മോഹന്‍, ആദര്‍ശ് മോഹന്‍
വിലാസം: കണ്ടത്തില്‍ വീട്, ഏവൂര്‍ വടക്ക്, ചേപ്പാട് പി.ഒ., ആലപ്പുഴ ജില്ല-690507ഫോണ്‍: 9442642321, 6383824815, ഇ-മെയില്‍:mkdas59@gmail.com ബ്ലോഗ്: www.dhanyasi.blogspot.com
Very happy to know. Can't wait to get those books, by my dear friend, in hand. All the best.
ReplyDeleteWhen is the official release?
ReplyDeleteI am sure this will be an interesting book.
ALL THE VERY BEST to my dear school friend.
Third week of January 2022. Precise info. will follow.
Deleteമോഹന്റെ വിലയേറിയ എഴുത്തിനെ (പുസ്തകങ്ങൾ ) ജനമെത്രയേറെ വിലയിരുത്തി കഴ്ഞ്ഞിരിക്കുന്നു വളരേ അഭിമാനം തോനുന്നു വായിച്ചപ്പോൾ ! ഒരു കുഞ്ഞു ജന്മമെടക്കുമ്പോൾ അതിനെ കാത്തു കാത്തിരുന്ന മാതാ പിതാക്കളുടെ സന്തോഷം അനുഭവിക്കും = ഒരു കൃതിയുടെ സൃഷ്ട്ടാവ് ആ കൃതി പുറത്തുവരുമ്പോൾ / നല്ല അഭിപ്രായം കൂടി ആകുമ്പോൾ എന്താ കൃതി!?
ReplyDeleteവളരെ നന്നായിരിക്കുമെന്നതിൽ ഒട്ടും സംശയമില്ല. മംഗളാശംസകൾ🙏
ReplyDeleteതീർച്ചയായും അങ്ങയുടെ സംഭാവനകൾ മാനവരാശിയിൽ പുത്തൻ അറിവും ഉണർവ്വും പകരാനുതകുമെന്നും പ്രത്യാശിക്കുന്നു. ആശംസകൾ
ReplyDeleteവളരെ നന്ദി, സന്തോഷം സാർ.
Deleteസന്തോഷം,
ReplyDeleteഅങ്ങയുടെ രചനകൾ വളരെ നന്നായിരിക്കും
ആശംസകൾ .🙏
അഭിപ്രായത്തിന് വളരെ നന്ദി, സന്തോഷം.
Delete