കേരള സ്റ്റോറികൾ
ബുദ്ധിജീവികളാണ്, പ്രശ്നങ്ങളുടെ ഒരു വശത്തെ മാത്രം എടുത്തു കാണിക്കുന്നവരാണ്, അവർ മാത്രമാണ്, ഹിന്ദുത്വയ്ക്ക് ആളുകളെ എത്തിച്ചു കൊടുക്കുന്നത്. അവരോടു നമുക്ക് നന്ദി റയേണ്ടതുണ്ട്.
കഥകൾ (stories) പലതുണ്ട്. നമുക്കു വേണ്ടതുമാത്രം, നാം കഥകളായി പെരുപ്പിച്ചു കാണിക്കുന്നു. എന്നാൽ, ചിലതെല്ലാം ബോധപൂർവ്വം മറയ്ക്കുകയോ മറക്കുകയോ ചെയ്യുന്നു. ഇത് സമൂഹത്തിന് ഗുണം ചെയ്യുകയില്ല.
കായംകുളം എംഎസ്എം കോളേജിൻ്റെ പ്രാരംഭ കഥ (story) പറയാം.
കോളജ് നിർമ്മാണത്തിന് പി. കെ കുഞ്ഞിന് ആഗ്രഹം തോന്നി. വിശാലമായ സ്ഥലം വേണം. ഇന്ന് കോളേജ് നിൽക്കുന്ന സ്ഥലത്തിൻ്റെ ഭൂരിഭാഗവും അക്കാലത്ത്, രാമപുരം മൂടാം പാടി ഇല്ലത്തിൻ്റെ കൈവശമായിരുന്നു. തൻ്റെ താല്പര്യം
പി. കെ കുഞ്ഞ് അദ്ദേഹത്തെ അറിയിച്ചതിൻപ്രകാരം, ഒരു വെള്ളി രൂപ മാത്രം കൈപ്പറ്റി, ഏക്കറുകണക്കിനു ഭൂമി കോളജിനായി അദ്ദേഹം നൽകുകയും ചെയ്തു. പോയ നൂറ്റാണ്ടിൻ്റെ ആദ്യപാദത്തിലാണ് അത് സംഭവിച്ചത്.
മതങ്ങൾക്ക് അതീതമായ ഈ സഹകരണം കഴിഞ്ഞദിവസം ഉണ്ടായതല്ല. നൂറ്റാണ്ടുകൾക്ക് മുമ്പുതന്നെ ഓണാട്ടുകരയിൽ അത് അനുഭവവേദ്യമായിരുന്നു. മാവേലിക്കര പുതിയകാവ് ക്ഷേത്ര ഉത്സവത്തിന് ക്രിസ്ത്യാനികളുടെ സാന്നിധ്യം ഇന്നും തുടരുന്നു.
മാവേലിക്കര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൻ്റെ കൊടിമരത്തിന് ചുവട്ടിൽ ആയുധങ്ങളുമായി നിൽക്കുന്ന ഡച്ചു പട്ടാളക്കാരുടെ ചെറു ശില്പങ്ങൾ സമന്വയത്തിൻ്റെ മറ്റൊരു ചേതോഹര സാക്ഷ്യമാണ്.
ചെട്ടികുളങ്ങര ഭഗവതിയുടെ ആഗമനം ക്രിസ്ത്യൻ ജീവിതത്തെ ഹിന്ദു ജീവിതവുമായി കൂട്ടിയിണക്കുന്നു.
തനിക്ക് കേവലം 12 വയസ്സ് പ്രായമുള്ളപ്പോഴാണ്, ക്രിസ്ത്യാനിയായ കുടുംബത്തെ നായർ സമുദായത്തിലേക്ക് ചേർത്തതെന്ന് ക്ഷേത്രത്തിനോട് തൊട്ടു താമസിക്കുന്ന ലളിത ചേച്ചി സാക്ഷ്യപ്പെടുത്തുന്നു.
ഏതാനും വർഷങ്ങൾക്കുമുമ്പ് തട്ടക്കാട്ട് പടിക്കൽ മരിച്ചുകിടന്ന ക്രൈസ്തവനായ അനാഥനെ കൈത വടക്ക് എൻഎസ്എസ് കരയോഗം അവരുടെ സ്വന്തം ഭൂമിയിൽ ആചാരപ്രകാരം അടക്കം ചെയ്തതും ഓർക്കാം. അതും ഒരു കഥയാണ്.
ഇന്നലെവരെ, സ്വന്തം മതാചാരത്തിൻ്റെ വിലക്കുകൾ മൂലം 'ഹറാമായിക്കരുതിയിരുന്ന' ഉത്സവാദികളിൽനിന്ന് അകന്നുനിന്നവർ, മതവിലക്കുകൾമൂലം, ഇത്തരം ആചാര ആഘോഷങ്ങളിൽ കാഴ്ചക്കാരായി മാത്രം നിന്നവർ, നവമാധ്യമക്കാലത്ത്,
സഹകരിക്കുന്നതിനുത്സാഹിക്കുന്നത് ആർജ്ജവത്തോടെയല്ല. പുതിയ കഥകൾ ഉണ്ടാക്കാനും അതുവഴി തങ്ങൾക്കെതിരെയുള്ള ആരോപണങ്ങളെ സ്വയം പ്രതിരോധിക്കാനുമാണ്.
പത്തിയൂർ കിഴക്കേ നടയിലെ തെങ്ങുംതടിപ്പാലത്തിൽവെച്ച് വൃദ്ധബ്രാഹ്മണനെ ചവുട്ടിക്കൊന്ന മുസ്ലിമിനെക്കുനിച്ച് പറയുന്നില്ല. അതും ഒരു കഥയാണ്. പക്ഷേ, അയാളുടെ രണ്ടുമക്കളും കാലുസാധീനമില്ലാത്തവരും ബുദ്ധിവളർച്ചയെത്താത്തവരുമായാണ് പിറന്നതെന്നതും മറ്റൊരു കഥ.
ഈഴവ കുടുംബാംഗം ആയിരുന്ന പരുവേലി ഭാസ്കരൻ്റെ അമ്മാവനും (ചിറ്റപ്പനോ എന്നും കൃത്യതയില്ല) മറ്റൊരു കഥയാണ്.
അദ്ദേഹം വെളുത്തു സുന്ദരനായിരുന്നു. കാമുകി കറുത്ത ഒരു മുസ്ലിം പെൺകുട്ടിയും.അവരെ ഇഷ്ടപ്പെടുകയും അവരെ വിവാഹം കഴിക്കുവാൻ ആഗ്രഹിക്കുകയും ചെയ്തു. വീട്ടുകാരുടെ എതിർപ്പ് വില്ലനായി. പക്ഷേ പ്രണയത്തിൽ ഉറച്ചുനിന്ന അദ്ദേഹം മുസ്ലിം ആയി മാറുകയും അ വരെ വിവാഹം കഴിക്കുകയും ചെയ്തു.
ആ അമ്മയുടെ മകനാണ് മുസ്തഫ സർ. ആദ്യകാലത്ത് അവർ കുടുംബപരമായി സഹകരിച്ചിരുന്നു. പിന്നെ, അകന്നു പോയത് മതപരമായ കാഠിന്യം കൊണ്ടാണ്. അക്കഥയും നാം അറിയണം.
പ്രദേശത്ത്, പ്രത്യക്ഷമായി തുടങ്ങിയ ഹിന്ദു രാഷ്ട്രീയത്തിൻ്റെ ബലപ്പെടലിനും ഇതിൽ കാര്യമായ പങ്കുണ്ട്. യഥാർത്ഥത്തിൽ അത് മാനുഷികമായ, മനസ്സിൻ്റെ വികാസമല്ല, മറിച്ച് രാഷ്ട്രീയ ദുഷ്ടലാക്കണ് അതിനുപിന്നിലെന്ന് ആളുകൾ തിരിച്ചറിയുന്നുമുണ്ട്.
അല്ലെങ്കിൽത്തന്നെ, കുറെ മനുഷ്യരുടെ ഉത്സവത്തിൽ, കുറെ മനുഷ്യർ സഹകരിക്കുന്നതിനെ, മതത്തിൻ്റെ പേരിൽ ആക്കി കഥകൾ മെനയുന്നത്
പുരോഗമനവാദികൾ മത്സരിക്കുന്നത് എന്തിനാണ്?
Comments
Post a Comment