ആത്മായനങ്ങളുടെ ഖസാക്ക് പുരസ്കാരം
ആത്മായനങ്ങളുടെ ഖസാക്ക് പുരസ്കാരം ഹരികുമാർ ഇളയിടത്തിന് ജന്മഭൂമി | ഫെബ്രുവരി 28, 2026 എറണാകുളം: മുപ്പതാമത് ആത്മായനങ്ങളുടെ ഖസാക്ക് പുരസ്കാരം ഹരികുമാർ ഇളയിടത്ത് എഴുതിയ കുത്തിയോട്ടപ്പാട്ടുകൾ ഒരു പഠനം എന്ന കൃതിക്ക് ലഭിച്ചു. കുത്തിയോട്ടം എന്ന പദത്തിന് യുക്തിപരമായ നിർവ്വചനം പുസ്തകം നൽകുന്നുവെന്ന് ചലച്ചിത്രകാരൻ ഡോ. മധു ഇറവങ്കര ചൂണ്ടിക്കാട്ടുന്നു. പാട്ടുകളുടെ ഘടന, പഴക്കം, ചരിത്രബന്ധം, വൃത്തഭംഗി, താളം, വായ്ത്താരി തുടങ്ങി വിവിധ ഘടകങ്ങളെ ഗവേഷണപരമായി ഇതിൽ വിവരിക്കുന്നു. നിരൂപകൻ എം.കെ ഹരികുമാറിൻ്റെ ആത്മായനങ്ങളുടെ ഖസാക്ക് എന്ന പുസ്തകത്തിൻ്റെ പേരിൽ 1995 മുതൽ കൂത്താട്ടുകുളം സർഗ്ഗാത്മക വിചാരവേദിയും എം.കെ ഹരികുമാർ സുഹൃദ്സംഘവും സംയുക്തമായി നൽകിവരുന്നതാണ് അവാർഡ്. ഓ.വി. വിജയൻ്റെ 'ഖസാക്കിൻ്റെ ഇതിഹാസം' എന്ന നോവലിനെ ആസ്പദമാക്കി മലയാളത്തിൽ പ്രസിദ്ധീകരിക്കപ്പെട്ട ആദ്യ പഠനഗ്രന്ഥവും ഒരു മലയാള നോവലിനെ ആസ്പദമാക്കിയുള്ള ആദ്യപഠനവുമാണ് ഹരികുമാറിൻ്റെ ആത്മായനങ്ങളുടെ ഖസാക്ക്. പ്രശസ്തിപത്രവും മെമൻ്റോയും സർട്ടിഫിക്കറ്റും അടങ്ങുന്നതാണ് പുരസ്കാരം. പ്രഭാവർമ്മ, പി.കെ. രാജശേഖരൻ തുടങ്ങി എഴുപതുപേർക്ക് മുൻകാലങ്ങ...