Posts

അമ്പലപ്പുഴയും കുഞ്ചൻ പെരുമകളും

Image
 ബോധി ബുക്സ് | റിവ്യൂ _________________________ പുസ്തകം  അമ്പലപ്പുഴയും കുഞ്ചൻ പെരുമകളും കാവാലം ബാലചന്ദ്രൻ  വില: 270 രൂപ                                                           ബോധി ബുക്സ്, കൊല്ലം -691576                       ഫോൺ: 9447304886 _________________________ കാവാലം ബാലചന്ദ്രൻ്റെ 'അമ്പലപ്പുഴയും കുഞ്ചൻ പെരുമകളും', കുഞ്ചൻ നമ്പ്യാരെക്കുറിച്ചുള്ള ഒരു സമഗ്രപഠനമാണ്. ഏഴ് അദ്ധ്യായങ്ങളിലായി, നമ്പ്യാരെക്കുറിച്ചു ലഭ്യമായിട്ടുള്ള മിക്ക കൃതികളും പഠനവിധേയമാക്കിയിരിക്കുന്നു. കുഞ്ചൻ നമ്പ്യാരെക്കുറിച്ചുള്ള അറിയപ്പെടാത്ത പല വസ്തുതകളിലേക്കും ചരിത്രരേഖകളിലേയ്ക്കും വെളിച്ചം വീശാൻ ഗ്രന്ഥകാരനു കഴിയുന്നു. പൂർവ്വ കവികളിൽ നിന്നും അവരുടെ കൃതികളിൽ നിന്നും നമ്പ്യാർ സ്വീകരിച്ച പരിവർത്തനോന്മുഖ വ്യതിയാനങ്ങളെ പറ്റി കാര്യമായ പര്യാലോചനകൾ പുസ്തകം മുന്നോട്ടുവെയ്ക്കുന്നു. അദ്ദേഹത്തെ കുറിച്ചുള്...

നാട്ടുപൈതൃകം

Image
മറുതാക്കാലം                     അനിഷ് പത്തിൽ ഓരോ നാടിനും വരുന്ന തലമുറകളോടു പറയാൻ ഒരായിരം കഥകളുണ്ടാവും. പഴങ്കഥകളായും പഴമ്പാട്ടുകളായും ഐതിഹ്യപ്പെരുമകളായും പുരാവൃത്തങ്ങളായുമൊക്കെ ഈ കഥകൾ നമുക്കു മുന്നിൽ പട്ടുചുറ്റി, പള്ളിവാളും പേറി വെളിപ്പെട്ടു നിൽക്കുന്നു. വർഗ്ഗീകരിച്ചു പഠിച്ചാൽ, ഇത്തരം കഥകളും പാട്ടുകളും പുരാവൃത്തങ്ങളുമെല്ലാം, കാലങ്ങളായി ഗർഭത്തിൽ പേറിയിരിക്കുന്ന ചരിത്രശകലങ്ങളെ വിശ്ലേഷിച്ചറിയാനും മനസ്സിലാക്കാനും നമുക്കു കഴിയും. എന്നല്ല, ഈ കഥകളും പാട്ടുകളുമെല്ലാം  വാമൊഴികളായിത്തന്നെ  നിലകൊള്ളുകയും ചെയ്യുന്നുവെന്നതാണ് വസ്തുത. അവയെല്ലാം, വിസ്മൃതിയുടെ ആഴങ്ങളിലേക്ക് ആണ്ടുപൂണ്ടു പോകാതെ, ശേഖരിച്ചു സൂക്ഷിക്കാനോ അച്ചടിച്ചു സംരക്ഷിക്കാനോ അധികമാരും മെനക്കെട്ടുകയില്ല എന്നതാണ് ഇപ്പോഴത്തെ സ്ഥിതി. എന്നല്ല, ആർക്കും അതിനൊട്ടു നേരമില്ലതാനും. അങ്ങനെ ക്ലേശംസഹിച്ചു സംഭരിച്ചാലോ, അവകൊണ്ട് അധികലാഭം പ്രതീക്ഷിക്കാനില്ലാത്തതാവാം യുവതലമുറ അതിനുപരിശ്രമിക്കാതെ ഒഴിഞ്ഞു നിൽക്കുന്നതിനുള്ള പ്രധാന കാരണവും. ഈ പശ്ചാത്തലത്തിലാണ് അനിഷ് പത്തിലിൻ്റെ പരിശ്രമം ഏറെ പ്രസക്തവു...

രചനകൾ സ്വാഗതം ചെയ്യുന്നു..

Image
പെണ്ണില്ലം          പെൺകവിതകളും കവിതയ്ക്കു പിന്നിലെ പൊള്ളുന്ന അനുഭവങ്ങളും • എഴുത്തുകാരുടെ പങ്കാളിത്തത്തോടെയാണ് പ്രസാധനം  • 40 പേരാണ് എഴുത്തുകാർ • 3 പേജുകൾ വീതം ഓരോ എഴുത്തുകാർക്കും • കവിത, കവിതയുടെ രചനാവിശേഷങ്ങൾ  എന്നിങ്ങനെ ഭാഗങ്ങൾ  • 128-ൽ അധികം പുറങ്ങൾ • 200 രൂപയാണ് മുഖവില • 8 കോപ്പി വീതം / 40 പേർക്കും പേർക്ക് (33% വിലക്കിഴിവിൽ) • 1000 രൂപയ്ക്ക് 1600 രൂപയുടെ പുസ്തകം (ആമസോൺ കവർ+പാക്കിംഗോടെ എഴുത്തുകാരുടെ  ഓരോരുത്തരുടെയും വീട്ടിൽ എത്തും) • ആമസോൺ ലിങ്ക് • wait less Book • ഓരോരുത്തർക്കും വേണ്ടി പ്രത്യേകം campaign പോസ്റ്റർ എഡിറ്റർ:  രാജി അരവിന്ദ് ഫോൺ: +91 75108 98791 പ്രസാധനം:  ബോധി ബുക്സ്-690508

രചനകൾ ക്ഷണിക്കുന്നു..

Image
പുസ്തകം   സൂര്യതാപം           അച്ഛനോർമ്മകളുടെ അക്ഷരക്കൂട്ട് • എഴുത്തുകാരുടെ പങ്കാളിത്തത്തോടെയാണ് പ്രസാധനം  • 40 പേരാണ് എഴുത്തുകാർ • 3 പേജുകൾ വീതം ഓരോ എഴുത്തുകാർക്കും • കഥ, കവിത, ഓർമ്മ എന്നിങ്ങനെ മൂന്നു ഭാഗങ്ങൾ  • 128-ൽ അധികം പുറങ്ങൾ • 200 രൂപയാണ് മുഖവില • 8 കോപ്പി വീതം / 40 പേർക്കും പേർക്ക് (33% വിലക്കിഴിവിൽ) • 1000 രൂപയ്ക്ക് 1600 രൂപയുടെ പുസ്തകം  (ആമസോൺ കവർ+പാക്കിംഗോടെ എഴുത്തുകാരുടെ  ഓരോരുത്തരുടെയും വീട്ടിൽ എത്തും) • ആമസോൺ ലിങ്ക് • wait less Book • ഓരോരുത്തർക്കും വേണ്ടി പ്രത്യേകം campaign പോസ്റ്റർ എഡിറ്റർ: സുജാ ഗോപാലൻ ഫോൺ: +91 75108 98791 പ്രസാധനം: ബോധി ബുക്സ്-690508  

ഇതൾപ്പൊരുൾ | ആർ ജയറാം

Image
കവിത ഇതൾപ്പൊരുൾ ബോധിബുക്സ് പ്രസിദ്ധീകരിച്ച ഇതൾപ്പൊരുൾ എന്ന കാവ്യ സമാഹാരത്തിലെ രണ്ടു കവിതകൾ ഇവിടെ കേൾക്കാം.  പുതുതലമുറക്കവികളിൽ ശ്രദ്ധേയനായ ആർ. ജയറാമിന്റെ ഇതൾപ്പൊരുൾ എന്ന കവിതാസഹാരത്തിലെ കവിത. വൈ. ഇർഷാദിൻ്റെ ശബ്ദത്തിൽ: റജി ആർ കൃഷ്ണയുടെ ആലാപനത്തിൽ ഇതൾപ്പൊരുൾ എന്ന ടൈറ്റിൽ കവിത:

കവിത

Image
പെയ്തൊഴിയാതെ .. ജയശങ്കർ. വി പഴമയുടെ                                                മേൽക്കൂര                        ചോർന്നൊലിക്കുമ്പോൾ                              അവൾ                                                                      ബാധ്യതയായിരുന്നു.  എങ്കിലും                                                            മണ്ണിന്റെ                        ...

എരുവയില്‍ അച്യുതവാര്യര്‍ | കവിത

Image
കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍ എരുവയില്‍ അച്യുതവാര്യരെക്കുറിച്ച് എഴുതിയ കവിത. 1958 ലെ പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തിയതില്‍ നിന്നും.