Posts

Showing posts from February, 2022

ഞായറാഴ്ച കവിത

Image
ദാഹജലം പ്രഭകുമാര്‍ മാവേലിക്കര  ഒരുതുള്ളി ദാഹജലത്തിനായ്                      കേഴുന്ന വേഴാമ്പലേ                                            നിൻ്റെ വരളുന്ന കണ്ഠത്തിൽ              നിന്നുയരുന്ന തേങ്ങലുകൾ                            കേട്ടെൻ നെഞ്ചമാകെ                                    തരിച്ചു പോയി                                              ജീവൻ്റെ തുടിപ്പിനായി ഒരു തുള്ളി വെള്ളം                                          ...

പ്രണയദിന കുറിപ്പ്

Image
ചന്ദന ജാലകം സുജാ ഗോപാലൻ മനസ്സിലൊരു ജാലകമുണ്ട്. ചന്ദനനിലാവ് അഴികൾ മെനഞ്ഞ, നക്ഷത്രചില്ലുകൾ പാളി തീർത്ത, മഴവിൽ തിരശ്ശീലയിട്ട ഒരു കുഞ്ഞു ജാലകം. അതാണ് മനസ്സിൻ്റെ പ്രണയ ജാലകം. എപ്പോഴുമത് തുറക്കാറില്ല. വല്ലപ്പോഴും മാത്രം! അതെ, നാം പ്രണയിക്കുമ്പോൾ മാത്രം.. ഒന്നു ചോദിച്ചോട്ടെ, ഒരിക്കലെങ്കിലും മഴവിൽ തിരശ്ശീല വകഞ്ഞു മാറ്റി നക്ഷത്ര ചില്ലുകൾ പതിപ്പിച്ച ജാലകപ്പാളികൾ മെല്ലെത്തുറന്ന് ആരോടെങ്കിലും നിങ്ങൾ കിന്നാരം പറഞ്ഞിട്ടുണ്ടോ? തുറന്നു ചോദിക്കാം, നിങ്ങൾ പ്രണയിച്ചിട്ടുണ്ടോ? എന്തേ ചിരിക്കുന്നു? രഹസ്യമാണല്ലേ? ഇങ്ങനെഓരോരുത്തർക്കുമുണ്ട് എത്രയോ പ്രണയ രഹസ്യങ്ങൾ?  എനിക്കറിയാം കരൾച്ചിമിഴിൽ ഒളിച്ചുവെച്ചിരിക്കുന്ന ഒരു മയിൽപ്പീലിയും കുറെ വളപ്പൊട്ടുകളും നിങ്ങളെയെവിടേക്കോ കൊണ്ടു പോകുന്നുണ്ട്. എന്തൊക്കയോ ഓർമ്മിപ്പിക്കുന്നുണ്ട്.  ചിതറിയ ചിരിയൊച്ചകൾ.. പതയുന്ന ഉന്മാദം.. ഉള്ളുലച്ച വിങ്ങലുകൾ.. എത്രയോ നെടുവീർപ്പുകൾ.. ഓരോ പ്രണയവും ഇങ്ങനെയോരോന്ന് നൽകിയാണ് കടന്നു പോകുന്നത്.. സുജാഗോപാലൻ