Posts

Showing posts from December, 2021

ഡോ. ഏവൂര്‍ മോഹന്‍ദാസ്

Image
നാട്ടുനന്മകളെ ഹൃദയത്തിലേറ്റി ശാസ്ത്രകാരന്‍ ഇനി ഗ്രന്ഥകാരനുമാണ്..  നവമാധ്യമങ്ങളെ ഗൗരവത്തോടെയും ഉത്തരവാദിത്തബോധത്തോടെയും സമീപിക്കുന്ന ചുരുക്കം ചിലരെങ്കിലുമുണ്ട്. അവര്‍ക്കിടയില്‍ ശ്രദ്ധേയനാണ് ഡോ. ഏവൂര്‍ മോഹന്‍ദാസ്. പലപ്പോഴായി സ്വന്തം ഫേസ്ബുക്ക് വാളിലും ബ്ലോഗിലും അദ്ദേഹം എഴുതിയ കുറിപ്പുകള്‍ ചിന്തയുടെയും നിരീക്ഷണ പടുത്വത്തിന്‍റെയും അനന്യതകൊണ്ട് അനുവാചകരുടെ പ്രശംസക്ക് നേരത്തേതന്നെ പാത്രമായതാണ്. നിശിതമായ സാമൂഹിക വിമര്‍ശനങ്ങളും നിരീക്ഷണങ്ങളും യുക്തിബോധത്തോടെ അവതരിപ്പിച്ചിട്ടുള്ള പ്രസ്തുത കുറിപ്പുകള്‍ സമഗ്രമായി സമാഹരിച്ചതാണ് ഉള്‍ക്കാഴ്ചകള്‍ എന്നപേരില്‍ പുസ്തകമായി പ്രസിദ്ധീകരിക്കുന്നത്. പ്രതിപാദ്യവിഷയത്തെ അടിസ്ഥാനമാക്കി മൂന്നു ഭാഗങ്ങങ്ങളായി തിരിച്ചിരിക്കുന്ന പുസ്തക സമുച്ചയത്തിലെ ഒന്നാം ഭാഗമാണ് 'ഉള്‍ക്കാഴ്ചകള്‍ : സാമൂഹികം' എന്ന പുസ്തകം. സാംസ്കാരികം, ആത്മീയം എന്നീ വിഷയങ്ങളാണ് മറ്റു രണ്ടുഭാഗങ്ങളുടെ ഉള്ളടക്കം. യുക്തിക്കും ശാസ്ത്രബോധത്തിനും ഇണങ്ങുന്ന നിരീക്ഷണങ്ങളാണ് പുസ്തകത്തിന്‍റെ പ്രധാന സവിശേഷത. നമ്മുടെ പൊതുബോധത്തെ തിരുത്തുവാനും നോക്കുപാടുകളില്‍ കാതലായ വ്യതിയാനം വരുത്താനും ഉതകുന്നവയാണ് ഇതില...